വയോധികനെ എ ടി എം കൗണ്ടറിന് മുന്നിൽ ക്രൂരമായി മർദ്ദിച്ച് പണം കവർന്നു; 18,000 രൂപയുടെ മൊബൈൽ എറിഞ്ഞുടച്ചു; അക്രമം നടത്തിയത് ഓട്ടോയിലെത്തിയ സംഘം, വീഡിയോ പുറത്ത്; 3 പേർക്കെതിരെ കേസ്
Aug 18, 2020, 20:17 IST
പയ്യന്നൂര്‍: (www.kasargodvartha.com 18.08.2020) സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ നിന്നും വിരമിച്ച വയോധികനെ എ ടി എം കൗണ്ടറിന് മുന്നിൽ ക്രൂരമായി മർദ്ദിച്ച് പണം കവർന്നു.18,000 രൂപയുടെ മൊബൈൽ എറിഞ്ഞുടക്കുകയും ചെയ്തു. അക്രമം നടത്തിയത് ഓട്ടോയിലെത്തിയ മൂന്നംഗ സംഘമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വയോധികനെ മർദ്ദിക്കുന്നതിൻ്റെ വീഡിയോ പുറത്ത് വന്നതോടെ പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പയ്യന്നൂര്‍ എല്‍ ഐ സി ജംഗ്ഷന് സമീപത്തെ എ ടി എമ്മില്‍ പണമെടുക്കാനെത്തിയ കൊക്കാനിശേരി മഠത്തും പടിയിലെ കോളിയാട്ട് കമ്മാരന്റെ (76) പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. എൽ ഐ സി ബാറിന് എതിര്‍വശത്തുള്ള എ ടി എമ്മിലെത്തിയതായിരുന്നു വയോധികന്.
എ ടി എമ്മിന് മുന്നിലുണ്ടായിരുന്നവരോട് സംശയം തീര്‍ക്കാനായി എ ടി എമ്മില്‍ പണമുണ്ടോ എന്ന് ചോദിച്ചതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്.
അടിച്ചും തള്ളിയും താഴെയിട്ട ശേഷവും മര്‍ദ്ദനം തുടരുന്നതിനിടയില്‍ വയോധികന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 2,000 രൂപ അക്രമിസംഘം പിടിച്ചുപറിച്ചു.
വയോധികന്റെ കൈയിലുണ്ടായിരുന്ന 18,000 രൂപ വിലവരുന്ന മൊബൈൽ ഫോണ്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു.
ബാറിൽ മദ്യം വാങ്ങാനെത്തിയവരാണോ അക്രമി സംഘമെന്ന സംശയം ഉയർന്നിട്ടുണ്ട്. ഓട്ടോയിലാണ് സംഘം കടന്നുകളഞ്ഞത്. ഓട്ടോ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
സംഭവം കണ്ട സമീപത്തെ കെട്ടിടത്തിലുള്ളവരാണ് മർദ്ദന ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
Keywords: Kerala, News, Payyanur, Old Man. Beaten, ATM, Money, Robbed, Mobile Phone, Auto Rickshaw, Police, Case, Investigation,Video, Old Man Beaten And money robbed from pocket; case against three; video. < !- START disable copy paste -->
അടിച്ചും തള്ളിയും താഴെയിട്ട ശേഷവും മര്‍ദ്ദനം തുടരുന്നതിനിടയില്‍ വയോധികന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 2,000 രൂപ അക്രമിസംഘം പിടിച്ചുപറിച്ചു.
വയോധികന്റെ കൈയിലുണ്ടായിരുന്ന 18,000 രൂപ വിലവരുന്ന മൊബൈൽ ഫോണ്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു.
ബാറിൽ മദ്യം വാങ്ങാനെത്തിയവരാണോ അക്രമി സംഘമെന്ന സംശയം ഉയർന്നിട്ടുണ്ട്. ഓട്ടോയിലാണ് സംഘം കടന്നുകളഞ്ഞത്. ഓട്ടോ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
സംഭവം കണ്ട സമീപത്തെ കെട്ടിടത്തിലുള്ളവരാണ് മർദ്ദന ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
Keywords: Kerala, News, Payyanur, Old Man. Beaten, ATM, Money, Robbed, Mobile Phone, Auto Rickshaw, Police, Case, Investigation,Video, Old Man Beaten And money robbed from pocket; case against three; video.