city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inauguration | മര്‍ചന്റ് നേവിയിലെ റേറ്റിംഗ് വിഭാഗം ജീവനക്കാരുടെ ദേശീയ സംഘടനയായ നുസിയുടെ ബ്രാഞ്ച് ഓഫീസ് കാസര്‍കോട്ടും; ബേക്കലില്‍ ജനുവരി 15ന് ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: (www.kasargodvartha.com) മര്‍ചന്റ് നേവിയിലെ റേറ്റിംഗ് വിഭാഗം ജീവനക്കാരുടെ ദേശീയ സംഘടനയായ നുസിയുടെ രാജ്യത്തെ 21-ാമത്തെതും കേരളത്തിലെ രണ്ടാമത്തേതുമായ ബ്രാഞ്ച് ബേക്കല്‍ കോട്ടക്കുന്നില്‍ മുന്‍ ജെനറല്‍ സെക്രടറിയും, ഐടിഎഫ് സീഫെറെഴ്സ് സെക്ഷന്‍ സെക്ഷന്‍ വൈസ് ചെയര്‍മാനുമായ അബ്ദുല്‍ ഗനി വൈ സെറാംഗ് ജനുവരി 15ന് വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നുസി ജെനറല്‍ സെക്രടറി മിലിന്ദ് കന്തല്‍ഗവോന്‍കര്‍ അടക്കം വിവിധ ദേശീയ നേതാക്കള്‍ പങ്കെടുക്കും.
            
Inauguration | മര്‍ചന്റ് നേവിയിലെ റേറ്റിംഗ് വിഭാഗം ജീവനക്കാരുടെ ദേശീയ സംഘടനയായ നുസിയുടെ ബ്രാഞ്ച് ഓഫീസ് കാസര്‍കോട്ടും; ബേക്കലില്‍ ജനുവരി 15ന് ഉദ്ഘാടനം ചെയ്യും

നിലവില്‍ കേരളത്തില്‍ കൊച്ചിയിലാണ് നുസിക്ക് ബ്രാഞ്ച് ഉള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കപ്പല്‍ ജീവനക്കാരുള്ള ജില്ലയില്‍ നുസിയുടെ ഓഫീസ് വേണമെന്ന് ജില്ലയിലെ കപ്പല്‍ ജീവനക്കാരുടെ സംഘടനകള്‍ ഏറെ നാളുകളായി ആവശ്യം ഉന്നയിച്ചിരുന്നു. കാസര്‍കോട് ബ്രാഞ്ച്, ജില്ലയിലെയും, മലബാര്‍ മേഖലയിലെയും സീമേന്‍മാര്‍ക്ക് മെമ്പര്‍ഷിപ് പുതുക്കുന്നതിനും, യൂണിയന്‍ ഫീസ് അടയ്ക്കുന്നതിനും, ജീവനക്കാര്‍ക്ക് നുസിയില്‍ നിന്നും ലഭിക്കുന്ന ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
         
Inauguration | മര്‍ചന്റ് നേവിയിലെ റേറ്റിംഗ് വിഭാഗം ജീവനക്കാരുടെ ദേശീയ സംഘടനയായ നുസിയുടെ ബ്രാഞ്ച് ഓഫീസ് കാസര്‍കോട്ടും; ബേക്കലില്‍ ജനുവരി 15ന് ഉദ്ഘാടനം ചെയ്യും

വാര്‍ത്താസമ്മേളനത്തില്‍ അനില്‍കുമാര്‍ കെവി, സുജിത് ബാലകൃഷ്ണന്‍, സജിത് വി, രാജേന്ദ്രന്‍ മുതിയക്കാല്‍, സജീവ് കരിവെള്ളൂര്‍, പ്രജിത അനൂപ്, സന്തോഷ് തോരോത്ത്, സുരേഷ് ടിവി എന്നിവര്‍ സംബന്ധിച്ചു.

VIDEO UPLOADING.......

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Inauguration, NUSI's branch office in Bekal will be inaugurated on January 15.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia