city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൗരത്വ ഭേദഗതി ബില്‍: കാസര്‍കോട്ട് നൂറുകണക്കിനാളുകള്‍ അണിനിരന്ന ലോംഗ് മാര്‍ച്ച്; പ്രതിഷേധം കേന്ദ്രസര്‍ക്കാറിനുള്ള താക്കീതായി

കാസര്‍കോട്: (www.kasargodvarha.com 19.12.2019) പൗരത്വ ഭേദഗതി ബില്ലിനെതിരെ കാസര്‍കോട്ട് 30ഓളം ക്ലബുകളുടെയും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സംയുക്താഭിമുഖ്യത്തില്‍ ലോംഗ് മാര്‍ച്ച് കേന്ദ്രസര്‍ക്കാറിനുള്ള താക്കീതായി. ചെങ്കള നാലാംമൈലില്‍നിന്നാണ് പ്രകടനം കാസര്‍കോട് നഗരത്തിലേക്ക് നീങ്ങിയത്. നൂറുകണക്കിനാളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നത്. ശക്തമായ പോലീസ് കാവലിലാണ് പ്രകടനം നീങ്ങുന്നത്. പുതിയ ബസ്‌സ്റ്റാന്‍ഡില്‍ ലോംഗ് മാര്‍ച്ച് സമാപിക്കും.

പൗരത്വ ഭേദഗതി ബില്‍: കാസര്‍കോട്ട് നൂറുകണക്കിനാളുകള്‍ അണിനിരന്ന ലോംഗ് മാര്‍ച്ച്; പ്രതിഷേധം കേന്ദ്രസര്‍ക്കാറിനുള്ള താക്കീതായി


പൗരത്വ ബില്ലിനെതിരെയുള്ള വലിയ പ്രതിഷേധമാണ് കാസര്‍കോട്ടും അരങ്ങേറുന്നത്. രാഷ്ട്രീയത്തിനും മതത്തിനും അതീതമായുള്ള പ്രതിഷേധമാണ് രാജ്യത്തെമ്പാടും കാണാന്‍ കഴിയുന്നത്. കഴിഞ്ഞദിവസങ്ങളില്‍ വിവിധ സംഘടനകള്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. സമാധാനപരമായ പ്രകടനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ജവാന്‍സ് നാലാംമൈല്‍, ഗ്രീന്‍സ്റ്റാര്‍ ചെങ്കള, ഹീറോസ് സിറ്റിസണ്‍ നഗര്‍, ഫ്രണ്ട്സ് ക്ലബ് പടിഞ്ഞാര്‍മൂല, ബാസ്‌ക് ബെദിര, ഗ്രീന്‍ സ്റ്റാര്‍ ചെര്‍ക്കള, ഫ്രണ്ട്സ് ചാല, അറ്റ്‌ലസ് ആലംപാടി, ഫ്രണ്ട്സ് നാല്‍ത്തട്ക്ക, കാസ്‌ക് ബാരിക്കാട്, സിറ്റി ഫ്രണ്ട്സ് ചാലക്കുന്ന്, ടാഫീസ് കടവത്ത്, യൂത്ത് ഓഫ് അണങ്കൂര്‍, ഫ്രണ്ട്‌സ് ഇന്ദിരാനഗര്‍, ബസ്ദ മാന്യ, നാസ്‌ക് നായന്മാര്‍മൂല, അമാസ്‌ക് സന്തോഷ് നഗര്‍, ജോളി ഫ്രണ്ട്സ് റഹ്മാനിയ്യ നഗര്‍, യാസ്‌ക് മിനി സ്റ്റേറ്റ്, യൂത്ത് ചേരൂര്‍, കെ വൈ സി കുന്നില്‍, ഹൈവേ പാണലം, ഫാസ്‌ക് കോപ്പ, കട്ടേല്‍ ബ്രദേഴ്‌സ് കൊല്ലങ്കാന, ഫ്രണ്ട്സ് ഐടിഐ, ടിവൈസിസി തൈവളപ്പ്, ജിഎഫ്‌സി ബദിയഡുക്ക, ഇഎഫ്‌സി എര്‍മാളം, ആസ്‌ക് ആലംപാടി, എക്‌സ എരുതുംകടവ്, ഫ്‌ളവേഴ്‌സ് കോപ്പ, ഫ്രണ്ട്‌സ് നുസ്രത്ത്, വെസ്‌റ്റേണ്‍ റഹ്മത്ത് നഗര്‍, വി-കെയര്‍ നായന്മാര്‍മൂല, കെ കെ ചേരൂര്‍ കൂട്ടായ്മ, എമിനന്‍സ്് റഹ്മത്ത് നഗര്‍, ഗ്രീന്‍ 14 മാവിനകട്ട, ഗ്രീന്‍സ്റ്റാര്‍ പച്ചക്കാട്, ഗ്രീന്‍സ്റ്റാര്‍ അല്ലാമ ഇഖ്ബാല്‍ നഗര്‍, ഹിംദാദ് ചാല കടവത്ത്, ബ്രദേഴ്സ് കപ്പണ എന്നീ ക്ലബുകളാണ് പ്രകടനത്തില്‍ അണിനിരന്നത്.
Keywords:  Kerala, news, kasaragod, Top-Headlines, Protest, Club, Political party, NRC Protest march against in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia