Football | ബേക്കലില്‍ ഉത്തര മലബാര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 13 മുതല്‍
Jan 10, 2023, 21:03 IST
കാസര്‍കോട്: (www.kasargodvartha.com) ബ്രദേഴ്‌സ് ബേക്കല്‍ സംഘടിപ്പിക്കുന്ന ഉത്തര മലബാര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജനുവരി 13 മുതല്‍ ബേക്കല്‍ സര്‍വ അക്വാറ്റിക് സെന്റര്‍ മിനി സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജയിക്ക് ബിഎം ശാഫി ഹാജി മെമോറിയല്‍ ട്രോഫിക്കും 50000 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
13ന് വൈകീട്ട് അഞ്ച് മണിക്ക് പള്ളിക്കര ഗ്രാമപഞ്ചായത് പ്രസിഡന്റ് എം കുമാരന്‍ ഉദ്ഘാടനം ചെയ്യും. ഹാപി ഖിളിരിയ, ബേക്കല്‍ പൊലീസ്, മൊഗ്രാല്‍ ബ്രദേഴ്‌സ്, യംഗ് ഹീറോസ് പൂച്ചക്കാട്, മുഹമ്മദന്‍സ് മൗവ്വല്‍, എസ്എ ഫുട്‌ബോള്‍ അകാഡമി, ഒഫന്‍സ് കീഴൂര്‍, ഗ്രീന്‍ സ്റ്റാര്‍ പള്ളിക്കര, എം എഫ്‌സി മേല്‍പറമ്പ്, സിറ്റിസണ്‍ ഉപ്പള, റൈഞ്ചേര്‍സ് മുക്കൂട്, ബ്രദേഴ്‌സ് ബേക്കല്‍, എഫ്‌സി പടന്ന, ഗ്രീന്‍ സ്റ്റാര്‍ കുണിയ, പ്രിയദര്‍ശിനി ഒഴിഞ്ഞവളപ്പ്, എംബിഎം മെട്ടമ്മല്‍ ബ്രദേര്‍സ് എന്നീ ടീമുകള്‍ മത്സരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ബ്രദേര്‍സ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചോണായി, അഹ്മദ് രിഫാഇ, ശരീഫ് മൊയ്തു, ബശീര്‍ കുന്നില്‍, ഇസ്മാഈല്‍ ബേകറി, സി ഹമീദ്, അന്‍വര്‍ ബേക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, Football Tournament, Football, Sports, Press Meet, North Malabar Sevens Football Tournament from January 13.
< !- START disable copy paste -->