27 വര്‍ഷമായി ബിഎസ്എന്‍എലില്‍ ജോലി, മാസങ്ങളായി ശമ്പളമില്ല; ജീവിതം വഴിമുട്ടിയതോടെ മത്സ്യവില്‍പ്പനയ്ക്കിറങ്ങി ജീവനക്കാര്‍
Aug 4, 2019, 15:59 IST
കാസര്‍കോട്: (www.kvartha.com 03.08.2019) ഇരുപത്തിയേഴ് വര്‍ഷവും അതില്‍ കൂടുതലുമായി പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എലില്‍ കരാര്‍ ജോലി ചെയ്തുവന്നവരെല്ലാം ശമ്പളം കിട്ടാതായതോടെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നു. മത്സ്യവില്‍പ്പനയും കൂലിപ്പണിയും ഉള്‍പ്പെടെയുള്ള ജോലിയിലേക്കാണ് പലരും തിരിയുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാടുപെടുന്നതിനിടെ ഏറ്റവും കുറഞ്ഞ ശമ്പളത്തിലാണ് ഇതുവരെ ജോലി ചെയ്തു വന്നിരുന്നതെന്ന് ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ പറയുന്നു.
ബോവിക്കാനം ബിഎസ്എന്‍എല്‍ എക്‌സ്‌ചെയ്ഞ്ചില്‍ ജോലി ചെയ്തു വന്നിരുന്ന ഉമേശന്‍ മുളിയാര്‍, ബാബു, തുളസിദാസ് എന്നിവര്‍ ജോലി മതിയാക്കി ഇപ്പോള്‍ കൂലിപ്പണിയാണ് ചെയ്യുന്നത്. ഇരിയണ്ണി കുണിയരിയിലെ മുഹമ്മദ് ഇപ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ മത്സ്യവില്‍പ്പന നടത്തുകയാണ്. 10,000 രൂപയാണ് ഇതുവരെ ലഭിച്ചു വന്നിരുന്നത്. ഇതുതന്നെ മാസങ്ങളായി കിട്ടാത്ത അവസ്ഥയിലാണ്. ലൈനില്‍ പ്രശ്‌നമുണ്ടായാല്‍ അത് പരിഹരിക്കാന്‍ ഫീല്‍ഡില്‍ പോകേണ്ടി വരുകയും ഇന്റര്‍നെറ്റ് തകരാറുണ്ടായാല്‍ വീടുകള്‍ തോറും കയറിയിറങ്ങി അത് പരിഹരിക്കുകയും വേണം.
സ്വന്തം ബൈക്കില്‍ പെട്രോള്‍ അടിച്ച് പോകുന്ന തങ്ങള്‍ക്ക് തുച്ഛമായ കൂലി ലഭിക്കുന്നത് കാരണം ഒന്നിനും തികയുന്നില്ല. തൊഴിലാളി യൂണിയനുകളെ സമീപിച്ച് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചെങ്കിലും അസംഘടിതരായ കരാര്‍ തൊഴിലാളികളായതിനാല്‍ അതിന്റെതായ ഗൗരവത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ബന്ധപ്പെട്ടവരാരും തയ്യാറായില്ലെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. ഇനിയും ബിഎസ്എന്‍എലില്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നാല്‍ തങ്ങള്‍ ആത്മഹത്യയുടെ വക്കിലേക്ക് എടുത്തെറിയപ്പെടുമെന്നതു കൊണ്ടാണ് കൂലിപ്പണിയും മത്സ്യവില്‍പ്പനയും പുതിയ തൊഴില്‍ മേഖലയായി തെരഞ്ഞടുത്തതെന്നും ഇവര്‍ പറയുന്നു.
ബിഎസ്എന്‍എലിനെ തകര്‍ക്കാനും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുകയും സ്ഥാപനത്തെ ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ജോലി ഉപേക്ഷിച്ചവര്‍ പറയുന്നു. ശമ്പളം നല്‍കാതെ തങ്ങളെ പുകച്ച് പുറത്തു ചാടിക്കുകയെന്നതുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kasaragod, News, Kerala, BSNL, Employees, Job, Issue, No salary for BSNL employees
ബോവിക്കാനം ബിഎസ്എന്‍എല്‍ എക്‌സ്‌ചെയ്ഞ്ചില്‍ ജോലി ചെയ്തു വന്നിരുന്ന ഉമേശന്‍ മുളിയാര്‍, ബാബു, തുളസിദാസ് എന്നിവര്‍ ജോലി മതിയാക്കി ഇപ്പോള്‍ കൂലിപ്പണിയാണ് ചെയ്യുന്നത്. ഇരിയണ്ണി കുണിയരിയിലെ മുഹമ്മദ് ഇപ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ മത്സ്യവില്‍പ്പന നടത്തുകയാണ്. 10,000 രൂപയാണ് ഇതുവരെ ലഭിച്ചു വന്നിരുന്നത്. ഇതുതന്നെ മാസങ്ങളായി കിട്ടാത്ത അവസ്ഥയിലാണ്. ലൈനില്‍ പ്രശ്‌നമുണ്ടായാല്‍ അത് പരിഹരിക്കാന്‍ ഫീല്‍ഡില്‍ പോകേണ്ടി വരുകയും ഇന്റര്‍നെറ്റ് തകരാറുണ്ടായാല്‍ വീടുകള്‍ തോറും കയറിയിറങ്ങി അത് പരിഹരിക്കുകയും വേണം.
സ്വന്തം ബൈക്കില്‍ പെട്രോള്‍ അടിച്ച് പോകുന്ന തങ്ങള്‍ക്ക് തുച്ഛമായ കൂലി ലഭിക്കുന്നത് കാരണം ഒന്നിനും തികയുന്നില്ല. തൊഴിലാളി യൂണിയനുകളെ സമീപിച്ച് തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചെങ്കിലും അസംഘടിതരായ കരാര്‍ തൊഴിലാളികളായതിനാല്‍ അതിന്റെതായ ഗൗരവത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ബന്ധപ്പെട്ടവരാരും തയ്യാറായില്ലെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. ഇനിയും ബിഎസ്എന്‍എലില്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നാല്‍ തങ്ങള്‍ ആത്മഹത്യയുടെ വക്കിലേക്ക് എടുത്തെറിയപ്പെടുമെന്നതു കൊണ്ടാണ് കൂലിപ്പണിയും മത്സ്യവില്‍പ്പനയും പുതിയ തൊഴില്‍ മേഖലയായി തെരഞ്ഞടുത്തതെന്നും ഇവര്‍ പറയുന്നു.
ബിഎസ്എന്‍എലിനെ തകര്‍ക്കാനും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുകയും സ്ഥാപനത്തെ ബോധപൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ജോലി ഉപേക്ഷിച്ചവര്‍ പറയുന്നു. ശമ്പളം നല്‍കാതെ തങ്ങളെ പുകച്ച് പുറത്തു ചാടിക്കുകയെന്നതുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.
< !- START disable copy paste -->