ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കാസര്‍കോട് നഗരസഭയുടെ പ്രവര്‍ത്തനം താളംതെറ്റുന്നു; ഉള്ളവരെ കൂടി മാറ്റി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പൂഴിക്കടകന്‍ പ്രയോഗവും, പൊട്ടിത്തെറിച്ച് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍
Dec 18, 2017, 21:12 IST
കാസര്‍കോട്: (www.kasargodvartha.com 18.12.2017) ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കാസര്‍കോട് നഗരസഭയുടെ പ്രവര്‍ത്തനം താളംതെറ്റുന്നതായി ആക്ഷേപം. അതേസമയം തന്നെ ഇപ്പോള്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയും കൂട്ടത്തോടെ സ്ഥലം മാറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് പൂഴിക്കടകന്‍ പ്രയോഗവും നടത്തിയതോടെ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുര്‍ റഹ് മാന്‍ വകുപ്പ് മേലധികാരികള്‍ക്കെതിരെ പൊട്ടിത്തെറിച്ച് രംഗത്ത് വന്നു.
നിലവില്‍ നഗരസഭയുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റേണ്ട ആറ് സീനിയര്‍ ക്ലര്‍ക്കുമാരുടെയും ഒരു ക്ലര്‍ക്കിന്റെയും മൂന്ന് ഡ്രൈവര്‍മാരുടെയും ഒരു ജെ.എച്ച്.ഐ II ന്റെയും ഒരു എച്ച് ഐ II ന്റെയും ഒഴിവുണ്ട്. എന്നാല്‍ ഇതിനു പകരം ആരെയും ഇതുവരെ നിയമിച്ചിട്ടില്ല. ഇതിനിടയിലാണ് നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ആകെയുണ്ടായിരുന്ന അസി. എഞ്ചിനീയറെയും നാല് ഓവര്‍സിയര്‍ ഗ്രേഡ്- III ന്റെയും ഒരു ഓവര്‍സിയര്‍ ഗ്രോഡ് I ന്റെയും സ്ഥലം മാറ്റവും ഉണ്ടായിരിക്കുന്നത്.
സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പകരമായി ആരെയും നിയമിച്ചിട്ടില്ല. ഇതു കാരണം നിലവില്‍ നഗരസഭയില്‍ അസി. എഞ്ചിനീയറുടെ സേവനം ലഭ്യമല്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണം ത്വരിത ഗതിയില്‍ നടന്നുകൊണ്ടിരിക്കെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാരെയും സെക്ഷന്‍ ക്ലര്‍ക്കുമാരെയും കൂട്ടത്തോടെ സ്ഥലം മാറ്റിയത് നഗരസഭയെ ഗുരുതര വിഷമ വൃത്തത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.
പദ്ധതി പ്രവര്‍ത്തനങ്ങളല്ല, നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും സ്തംഭിക്കുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ഇതുസംബന്ഝിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രിഹം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിനും നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ഹരിത ബി കുമാറിനും നിവേദനം നല്‍കിയിട്ടുണ്ട്. ഇത്തരം നടപടി കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള കാസര്‍കോട് നഗരസഭയോടുള്ള കടുത്ത അവഗണനയാണെന്ന് ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമും പറഞ്ഞു.
നടപടിക്ക് വിധേയരാകുന്നവരെ സ്ഥലം മാറ്റാനുള്ള നഗരസഭയായി മാത്രമായാണ് കാസര്‍കോടിനെ കാണുന്നതെന്നും ഇത് കാസര്‍കോടിനോടുള്ള കടുത്ത വെല്ലുവിളിയാണെന്നും ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും പറഞ്ഞു. അടിയന്തിരമായി സ്ഥലം മാറ്റപ്പെട്ട ജീവനക്കാര്‍ക്ക് പകരമായി അസി. എഞ്ചിനീയര്‍ ഉള്‍പെടെയുള്ള സാങ്കേതിക വിഭാഗം ജീവനക്കാരെയും ക്ലര്‍ക്കുമാരെയും നിയമിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
വീഡിയോ കാണാം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Municipality, Top-Headlines, No officers in Kasaragod Municipality; Vice chairman against authorities