city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവിലും തിളങ്ങി കാസര്‍കോട് സ്വദേശി നിശാദ്

കാസര്‍കോട്: (www.kasargodvartha.com 10.03.2022) അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ ഈരടികള്‍ അനശ്വരമാക്കി കാസര്‍കോടിന്റെ വേദികളില്‍ തിളങ്ങിയ നിശാദ് ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവത്തിലും താരമായി. മുഹമ്മദ് റാഫിയുടെയും, മെലഡികളുടെ രാജാവ് കുമാര്‍ സനുവിന്റെയും, കിഷോര്‍ കുമാറിന്റെയും ഗാനങ്ങളെ അനുകരിച്ച്‌ അവതരിപ്പിച്ചാണ് കയ്യടി നേടിയത്.
                     
ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി ഉത്സവിലും തിളങ്ങി കാസര്‍കോട് സ്വദേശി നിശാദ്

കേരളത്തിന് അകത്തും പുറത്തും നിരവധി സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുള്ള നിശാദ് ഇതിനോടകം തന്നെ തന്റേതായ വ്യക്തി മുദ്ര ഈ രംഗത്ത് പതിപ്പിച്ചു കഴിഞ്ഞു. മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹം ഈ പാട്ടുകള്‍ തന്നെയാണ് വേദികളില്‍ കൂടുതലായും പാടി വരുന്നത്. റാഫിയുടെ പാട്ടുകള്‍ കേട്ട് പഠിച്ചു വളര്‍ന്ന നിശാദിനെ സംഗീത രംഗത്തേക്ക് കൈപിടിച്ചുകൊണ്ട് വന്നത് മുംബൈയിലെ സഹോദരന്‍ റിയാസായിരുന്നു.

'യാദെയ്ന്‍ ഓര്‍കസ്ട്ര' എന്ന പേരില്‍ സ്വന്തമായി ട്രൂപ് നടത്തുന്ന ഇദ്ദേഹം മറ്റു ഗാനമേള ട്രൂപുകളിലും അതിഥിയായി എത്താറുണ്ട്. ലവ് സ്റ്റോറി, താരാട്ട് തുടങ്ങി നിരവധി ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. 2009 ല്‍ പുറത്തിറങ്ങിയ 'കണ്ണീര് തുടക്കണമെന്‍ കരളേ' എന്ന പാട്ടാണ് സംഗീത ലോകത്ത് ശ്രദ്ധേയനാക്കിയത്. യൂട്യൂബില്‍ ഇപ്പോഴും ഈ ഗാനം ഹിറ്റാണ്. വയനാട്ടിലെ ചിന്നു എന്നു വിളിക്കുന്ന പെണ്‍കുട്ടി വിവാഹപന്തലില്‍ നിന്ന് ഭര്‍ത്താവിനൊപ്പം പോകുമ്പോള്‍ പിതാവിനുണ്ടാകുന്ന ഹൃദയ വികാരങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇതിന്റെ വരികള്‍ ചിട്ടപ്പെടുത്തിയത്.

പിതാവിന്റെയും മകളുടേയും സ്‌നേഹ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ പാട്ട്. സ്വപ്‌നം പൂവണിഞ്ഞു എന്ന ആല്‍ബത്തിന് വേണ്ടി പാടിയ ആ പാട്ട് സംഗീതലോകം ഏറ്റെടുത്തത് അതിലെ വരികളിലെ സ്‌നേഹം തുളുമ്പുന്ന വാക്കുകള്‍ തന്നെയാണ്. നൗശാദ് ബദരിയയാണ് സ്വപ്‌നം പൂവണിഞ്ഞു എന്ന ആല്‍ബം സംവിധാനം ചെയ്തത്.

വീട്ടുകാരും സുഹൃത്തുക്കളും നല്‍കുന്ന പിന്തുണയാണ് തനിക്ക് സംഗീത രംഗത്ത് വലിയ പ്രചോദനം നല്‍കുന്നതെന്ന് നിശാദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തായലങ്ങാടിയിലെ പരേതനായ അബ്ദുല്‍ മജീദ് - ഹാജ്റ ദമ്പതികളുടെ മകനാണ്. ഈ പ്രതിഭയ്ക്ക് നിരവധി അംഗീകാരങ്ങളും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. കോമഡി ഉത്സവിന്റെ ജഡ്ജ്മാരായ ഗിന്നസ് പക്രു, ധര്‍മജന്‍ ബോല്‍ഗാട്ടി, ഷാജു കെ എസ് എന്നിവരും പരിപാടിയുടെ അവതാരകന്‍ കലാഭവന്‍ പ്രജോദും നിശാദിന്റെ പ്രകടനത്തെ അഭിനന്ദിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Show, Natives, Singer, Family, Kasargod Vartha, Video, Nishad, Comedy festival, Flowers channel, Nishad shined in the comedy festival of Flowers channel.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia