city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 2020 ജനുവരി 22 മുതല്‍ ഫെബ്രുവരി 2 വരെ

കാസര്‍കോട്: (www.kasargodvartha.com 19.11.2019) നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് തങ്ങള്‍ ഉപ്പാപ്പയുടെ സ്മരണയ്ക്കായി 2020 ജനുവരി 22 മുതല്‍ ഫെബ്രുവരി രണ്ടു വരെ ഉറൂസ് നടത്തുമെന്ന്  സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11 രാത്രികളിലായി നടക്കുന്ന മതപ്രസംഗ പരമ്പരയില്‍ പ്രശസ്തരായ പണ്ഡിതരും, പ്രഗല്‍ഭ വാഗ്മികളും, സൂഫിവര്യരും സംബന്ധിക്കും.

ഫെബ്രുവരി രണ്ടിനു രാവിലെ ഒരുലക്ഷംപേര്‍ക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും. ഉറൂസിന്റെ വിജയത്തിനായി വിപുലമായ ഉറൂസ് കമ്മിറ്റി നേരത്തെ തന്നെ രൂപീകരിച്ചിട്ടുണ്ട്. ഉറൂസിലും മതപ്രസംഗപരമ്പരയിലും നാനാജാതി മതസ്ഥരായ അനേകായിരം ഭക്തജനങ്ങളെയാണ് പ്രതീക്ഷിക്കുന്നതെന്നും അതിനൊത്ത സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് എന്‍ കെ അബ്ദുര്‍ റഹ് മാന്‍ ഹാജി, ജനറല്‍ സെക്രട്ടറി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ബി എം കുഞ്ഞാമു ഹാജി, ട്രഷറര്‍ ടി എ മഹ്മൂദ് ഹാജി, ജനറല്‍ ക്യാപ്റ്റന്‍ കട്ടപ്പണി കുഞ്ഞാമു, വൈസ് പ്രസിഡന്റ് എന്‍ എം സുബൈര്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഷാഫി തെരുവത്ത്, ലത്തീഫ് കെല്‍, കെ ഇ നവാസ് എന്നിവര്‍ സംബന്ധിച്ചു.


മുഹമ്മദ് ഹനീഫ് വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയെകുറിച്ച്:
അമാനുഷികമായ സിദ്ധിയാല്‍ ദൈവാനുഗ്രഹം ലഭിച്ച പുണ്യാത്മാവായിരുന്നു മുഹമ്മദ് ഹനീഫ് വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പ. 1882ല്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ജനനം. ജന്മ നാട്ടില്‍ തന്നെയായിരുന്നു വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത്. ഖുര്‍ആന്‍ പഠനത്തിനുശേഷം പല പള്ളി ദര്‍സുകളിലും ഉപരിപഠനം നടത്തി. കൂട്ടായി എന്ന സ്ഥലത്ത് പ്രശസ്ത പണ്ഡിതനായിരുന്ന കൂട്ടായി ശൈഖിന്റെ ശിഷ്യനായി അറിവിന്റെ പുതിയ മേഖലകള്‍ കീഴടക്കി. കൂട്ടായിയില്‍ ഉപ്പാപ്പ താമസിച്ചിരുന്ന കാലത്ത് കാട്ടില്‍ ഒരു പള്ളി ഉണ്ടായിരുന്നു. ഭയം കാരണം അധികമാരും പള്ളിയില്‍ പോയിരുന്നില്ല. പ്രസ്തുത പള്ളിയുടെ ജമാഅത്ത് ഏറ്റെടുത്തത് ഉപ്പാപ്പയായിരുന്നു. സിയാറത്തിനായി പല സ്ഥലങ്ങളിലും സഞ്ചരിച്ചു. മംഗലാപുരം ബന്തറില്‍ താമസിച്ചു. വര്‍ഷങ്ങളോളം തങ്ങള്‍ ഉപ്പാപ്പ കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിച്ചു. കര്‍ണാടകയിലെ വ്യത്യസ്ത പ്രദേശങ്ങളിലും ഉപ്പാപ്പ താമസിച്ചിരുന്നതായി തെളിവുകളുണ്ട്. സഞ്ചരിച്ച ദിക്കുകളിലും പ്രദേശങ്ങളിലും ദൈവ ഭക്തി, സ്വഭാവ വൈശിഷ്ട്യം എന്നീ ഗുണങ്ങളാല്‍ എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ ഉപ്പാപ്പ പിടിച്ചുപറ്റി. മനുഷ്യസ്‌നേഹിയായ ഈ മഹാനുഭാവന്‍ അഗതികളും അവശരും ആതുരരുമായ നിരവധി ആളുകള്‍ക്കു സ്‌നേഹവും സഹായവും പകര്‍ന്നു നല്‍കി.

തങ്ങള്‍ ഉപ്പാപ്പ 1962 സെപ്തംബര്‍ 6നു ദിവംഗതനായി. ദുഃഖിതരും നിരാലംബരുമായ സഹസ്രങ്ങള്‍ ഇപ്പോഴും ഉപ്പാപ്പയുടെ ഖബര്‍ സന്ദര്‍ശിച്ചു വേദനകളുടെ കെട്ടഴിച്ച് ആശ്വാസം കണ്ടെത്താറുണ്ട്. തങ്ങള്‍ ഉപ്പാപ്പയുടെ ചരമവാര്‍ഷികം ഉറൂസായി കൊണ്ടാടുന്നു. രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഉറൂസ് (ഓര്‍മ്മപ്പെരുന്നാള്‍) വിപുലമായി ആഘോഷിച്ചുവരുന്നു. അവസാന നാളുകളില്‍ തങ്ങള്‍ ഉപ്പാപ്പ നെല്ലിക്കുന്നിലാണ് താമസിച്ചിരുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നെല്ലിക്കുന്ന് മുഹ്‌യിദ്ദീന്‍ പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഉപ്പാപ്പയുടെ മഖ്ബറ സന്ദര്‍ശിക്കാന്‍ നാനാജാതി മതസ്ഥരായ വിശ്വാസികള്‍ നാനാഭാഗങ്ങളില്‍ നിന്ന് അനുദിനം എത്തുന്നു. എല്ലാ വിഭാഗത്തിലുംപെട്ട വിശ്വാസികളുടെ സംഗമം എന്നതാണ് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ പ്രത്യേകത.

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 2020 ജനുവരി 22 മുതല്‍ ഫെബ്രുവരി 2 വരെ

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 2020 ജനുവരി 22 മുതല്‍ ഫെബ്രുവരി 2 വരെ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Makham-uroos, Nellikunnu, Nellikkunnu Thangal Uppappa Uroos on Jan 22 to Feb 02
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia