city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുന്നത് കാസര്‍കോട്ടായിരിക്കുമെന്ന് രവീശതന്ത്രി കുണ്ടാര്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.03.2019) കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുന്നത് കാസര്‍കോട്ടായിരിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍. രാജ്യത്തുടനീളം എന്‍ഡിഎക്ക് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാഴ്ചവെച്ച മികച്ച ഭരണ നേട്ടങ്ങള്‍ ഭരണത്തുടര്‍ച്ച ഉണ്ടാക്കുമെന്നും രവീശതന്ത്രി പറഞ്ഞു.
കേരളത്തില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുന്നത് കാസര്‍കോട്ടായിരിക്കുമെന്ന് രവീശതന്ത്രി കുണ്ടാര്‍

മണ്ഡലത്തില്‍ എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലാണ് മത്സരം. മണ്ഡലത്തിന്റെ ഭൂമിശാസ്ത്രം പോലും അറിയാത്ത സ്ഥാനാര്‍ത്ഥികളാണ് ഇവിടെ വന്നുപോകുന്നത്. 15 വര്‍ഷം എംപിയായിരുന്ന പി കരുണാകരന് എന്‍ഡിഎ ഭരിക്കുന്ന കാലത്താണ് ജില്ലയില്‍ വികസനം കൊണ്ടുവരാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാറിന്റെ വികസന നേട്ടങ്ങളും കേരള സര്‍ക്കാറിന്റെ ദുര്‍ഭരണവും വിലയിരുത്തി ജനങ്ങള്‍ സമ്മതിദാനം വിനിയോഗിക്കും. കേരളത്തിലെ അക്രമങ്ങള്‍ക്ക് കുടപിടിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നടപടികള്‍ ബഹുഭൂരിപക്ഷം ജനങ്ങളും വെറുത്തിരിക്കുകയാണ്.

ജനസമ്മതിയേറിയ മോദി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടായിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാറിനെ പ്രതിപക്ഷം എത്രകണ്ട് ഭയക്കുന്നു എന്നത് വ്യക്തമാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത് തെരഞ്ഞെടുപ്പ് ജയത്തെ ഒരിക്കലും പ്രതിഫലിക്കില്ല. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് 48 മണിക്കൂര്‍ പിന്നിട്ടതേയുള്ളൂ. പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയ ഊര്‍ജവും അവര്‍ നല്‍കിയ സ്വീകരണങ്ങളും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രചരണങ്ങളേക്കാള്‍ എത്രയോ അപ്പുറത്ത് കടന്നു എന്നതിന്റെ ശുഭസൂചനയാണെന്നും തന്ത്രി പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Video, BJP, Election, Kasaragod, News, NDA will be won in Kasargod: Thanthri, Ravisha Thandri Kundar 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia