city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടകിലേക്ക് സഹായം ആവശ്യമില്ലെന്ന പ്രചരണം ശരിയല്ലെന്ന്

കാസര്‍കോട്: (www.kasargodvartha.com 17.09.2019) കുടകിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സാമ്പത്തിക സഹായങ്ങളും ആവശ്യമില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അന്‍സാറുല്‍ മുസ്ലിമീന്‍ ചാരിറ്റി കുടക് ജനറല്‍ സെക്രട്ടറി മുഹമ്മദ് കൈസര്‍, അംഗം മുഹമ്മദ് ഷരീഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊടക് ജില്ലയിലെ കൊണ്ടങ്കേരി, സിദ്ധാപുര ഗുഹ്യ, കരടിക്കോട്, നെല്ലിതുക്കേരി, നാല്‍പതേക്കറ, ചെറിയപറമ്പ്, കൊട്ടുമുടി, കൊട്ടുമ്മുടിക്കൊപ്പം, കുശാല്‍നഗറ, ധന്യന്‍പേട്ടെ, മാതപട്ന, ഗന്ധതകോട്ടെ, കൊപ്പ, സായിലേയൗട്ട്, ബിദ്ധപ്പലയോട്ട്, ബാളുഗോഡ്, തെപ്പദഗുണ്ടി, നഞ്ചരേപട്ന, വാള്‍ണൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഇപ്പോഴും ദുരിതപൂര്‍ണമാണ്.

കുടകിലേക്ക് സഹായം ആവശ്യമില്ലെന്ന പ്രചരണം ശരിയല്ലെന്ന്


നേരത്തെ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ചെറിയ പറമ്പ് ഭാഗത്തേക്ക് ഭക്ഷണപൊതികള്‍ ആവശ്യമില്ലെന്ന് ചിലര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കുടകിലേക്കുള്ള സഹായങ്ങള്‍ നിര്‍ത്തണമെന്ന് വ്യാപകമായി പ്രചരണമുണ്ടായത്. ഇത് പല പാവങ്ങള്‍ക്കും വലിയ രീതിയില്‍ പ്രയാസമുണ്ടാകാനിടയുണ്ട്. ഭക്ഷണപൊതികള്‍ വേണ്ടെന്ന് പറയുമ്പോഴും വീട് നിര്‍മാണമുള്‍പെടെയുള്ള മറ്റു കാര്യങ്ങള്‍ക്ക് സാമ്പത്തിക സഹായം ആവശ്യമാണെന്ന് നേരത്തെ അവര്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇതുവരെ സഹായമെത്തിച്ചത് മലയാളികളാണ്. വിശിഷ്യാ കാസര്‍കോട്ടുകാരാണ്. സഹായങ്ങള്‍ എത്തിക്കുന്നത് ഇനിയും തുടരണമെന്നും സഹായിക്കാന്‍ താത്പര്യമുള്ളവര്‍ പ്രദേശങ്ങളില്‍ നേരിട്ട് വന്ന് സഹായമെത്തിക്കാമെന്നും ഇതിന് ഏജന്റുമാരുടെയോ മറ്റോ ആവശ്യമില്ലെന്നും ഇവര്‍ പറഞ്ഞു.

നേരത്തെ കാസര്‍കോട്ടുനിന്ന് ലയണ്‍സ് ക്ലബ് ചന്ദ്രഗിരി, ടി എം ചാരിറ്റി എന്നീ സംഘടനകളുടെ നേതൃത്വത്തിലും പൊതുപ്രവര്‍ത്തകന്‍ എം സി അന്‍വര്‍, മാധ്യമപ്രവര്‍ത്തകനായ സുബൈര്‍ പള്ളിക്കാല്‍ എന്നിവരുള്‍പെടെ നിരവധി പേര്‍ ഈ ഭാഗങ്ങളില്‍ വലിയ തോതിലുള്ള സഹായങ്ങളെത്തിച്ചിരുന്നു. കാസര്‍കോട്ടെ നിരവധി വ്യാപാരികളും സാമൂഹ്യപ്രവര്‍ത്തകരും ഈ സേവനങ്ങളില്‍ പങ്കാളികളായിരുന്നു. ഇവരോടൊക്കെ എന്തെന്നില്ലാത്ത കടപ്പാടും നന്ദിയുമുണ്ട്. തെറ്റിദ്ധാരണ പരക്കുന്ന രീതിയിലുള്ള പ്രചരണങ്ങളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണം. തട്ടിപ്പ് നടത്തുന്നവര്‍ എല്ലാ മേഖലകളിലുമുണ്ടാകാം. ചാരിറ്റി രംഗത്ത് ആരെങ്കിലും തട്ടിപ്പ് നടത്തുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നതില്‍ തെറ്റില്ല. പാവങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, News, Press Meet, Fake, Natives about fake message on kudaku     < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia