Collectorate march | നാഷനലിസ്റ്റ് എസ് സി, എസ് ടി കോണ്‍ഗ്രസ് കലക്ട്രേറ്റ് മാർച് ജൂലൈ 27ന്; പി സി ചാക്കോ ഉദ്ഘാടനം ചെയ്യും
Jun 27, 2022, 20:37 IST
കാസർകോട്: (www.kasargodvartha.com) നാഷനലിസ്റ്റ് എസ് സി/എസ്.ടി കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജൂലൈ 27ന് കാസര്‍കോട് കലക്ട്രേറ്റിലേക്ക് മാര്‍ചും ധര്‍ണയും നടത്തുന്നമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്യും.
വര്‍ഷങ്ങളായി ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമികള്‍ കൈയ്യേറ്റക്കാരുടെ കയ്യില്‍ നിന്നും തിരികെ ലഭ്യമാക്കുക, കോളനികളുടെ എണ്ണം കണക്കിലെടുക്കാതെ എല്ലാവര്‍ക്കും 25000 രൂപ വീതം കക്കൂസ് നിര്‍മാണത്തിന് ധനസഹായം നല്‍കുക, വന-ആവാസ മേഖലയില്‍ ഒരു കിലോമീറ്റർ ചുറ്റളവില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി അസ്ഥിരപ്പെടുത്തുക, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവരുടെ കൃഷിയും, പാര്‍പിടവും സംരക്ഷിക്കുന്നതിനും, ഭയം കൂടാതെ ജീവിക്കുന്നതിനുമുള്ള സാഹചര്യം ഒരുക്കുക, കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിലെ എല്ലാ നിയമങ്ങളും പിഎസ്സിക്ക് വിടുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറല്‍ സെക്രടറി സുഭാഷ് വള്ളിക്കുന്ന്, വൈസ് പ്രസിഡന്റ് പ്രതാപന്‍ കുണ്ടറ എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, March, Collectorate, Conference, Nationalist SC, ST Congress Collectorate march, Nationalist SC, ST Congress Collectorate march on July 27.
< !- START disable copy paste -->