city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൈ കരുത്തില്‍ മുമ്പന്‍; ദേശീയ മത്സരത്തിന് യോഗ്യത നേടിയിട്ടും പങ്കെടുക്കാന്‍ പണമില്ലാതെ മുന്‍ പഞ്ചഗുസ്തി ദേശീയ ചാമ്പ്യന്‍, കായിക പ്രേമികള്‍ കനിഞ്ഞാല്‍ സ്വര്‍ണം കൊണ്ടുവരുമെന്ന് സിദ്ദീഖിന്റെ ഉറപ്പ്

കാസര്‍കോട്: (www.kasargodvartha.com 08.07.2019) ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയെങ്കിലും പണമില്ലാത്ത കാരണത്താല്‍ അവസരം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പഴയ ദേശീയ ജേതാവും നിലവിലെ ഓള്‍ കേരള ചാമ്പ്യനുമായ നെല്ലിക്കട്ട ആമൂസ് നഗറിലെ സിദ്ദീഖ്. പങ്കെടുക്കാനാവിശ്യമായ സാമ്പത്തികമോ സ്പോണ്‍സറെയോ ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാരണത്താല്‍ ജൂലായ് 28 നു സിക്കിമില്‍ നടക്കുന്ന പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് സിദ്ദീഖ്.


പ്രവേശന ഫീസ്, യാത്രാ ചെലവുകള്‍, താമസം, ഭക്ഷണം ഉള്‍പ്പടെയുള്ള തുക ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ സിദ്ദീഖിന്റ ദേശിയ സ്വപ്നങ്ങളുടെ ചിറകൊടിയും. യാതൊരു സഹായവും ലഭിക്കാത്തതില്‍ നിരാശയിലാണ് ഈ കായികതാരം. നെല്ലിക്കട്ടയില്‍ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന സാധാരണ കുടുംബത്തില്‍ അംഗമായ സിദ്ദീഖ് ഈ കഴിഞ്ഞ തൃശൂരില്‍ നടന്ന ഓള്‍ കേരള പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

കൈ കരുത്തില്‍ മുമ്പന്‍; ദേശീയ മത്സരത്തിന് യോഗ്യത നേടിയിട്ടും പങ്കെടുക്കാന്‍ പണമില്ലാതെ മുന്‍ പഞ്ചഗുസ്തി ദേശീയ ചാമ്പ്യന്‍, കായിക പ്രേമികള്‍ കനിഞ്ഞാല്‍ സ്വര്‍ണം കൊണ്ടുവരുമെന്ന് സിദ്ദീഖിന്റെ ഉറപ്പ്

2006 മുതല്‍ പഞ്ചഗുസ്തി ആരംഭിച്ച സിദ്ധീഖ് 2007ല്‍ ദേശിയ മല്‍സരത്തില്‍ സമ്മാനം നേടി. പിന്നീട് പലതവണ കേരളത്തിലെ മല്‍സരങ്ങളില്‍ ചാമ്പ്യന്‍ പട്ടമണിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പലപ്പോഴും ദേശിയ മല്‍സരത്തിന് പോകാനായില്ല. പഞ്ചഗുസ്തി മത്സരം സാമ്പത്തിക സഹായം നല്‍കാനുള്ള കായിക ഇനത്തില്‍ ഉള്‍പ്പെടാത്തത് കാരണം സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല. പിന്നീട് കുറച്ചു നാള്‍ മല്‍സരത്തില്‍ നിന്നു വിട്ടു നിന്നു. 2017 മുതല്‍ വീണ്ടും സജീവമായി.

സ്വയം പരിശീലിച്ചെടുത്ത കൈ കരുത്താണ് സിദ്ധീഖിനെ ഇവിടം വരെ എത്തിച്ചത്. കേരളത്തിന് വേണ്ടി 24 പേര്‍ അടങ്ങുന്ന സംഘം 20ന് യാത്രാ തിരിക്കും. പലരും വിമാനത്തിലാണ് പോകുന്നത്. അവര്‍ക്കല്ലാം സാമ്പത്തിക സഹായം കിട്ടിയെന്ന് സിദ്ദീഖ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഓട്ടോ ഓടിച്ചു കിട്ടുന്ന തുകയിലാണ് കുടുംബം കഴിയുന്നത്. കാസര്‍കോട്ടുകാരുടെ പിന്തുണയും സഹായവും ഉണ്ടങ്കില്‍ സിദ്ദീഖിനു ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയും. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് സിദ്ദീഖിന്റ കുടുംബം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, News, Kerala, Needs help, winner, gold, National arm wrestling champion needs financial help

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia