Anniversary | നമാസ് യൂത് ഫ്രന്‍ഡ്‌സിന്റെ 25-ാം വാര്‍ഷികാഘോഷം ജനുവരി 15 മുതല്‍ 17 വരെ കോളിയടുക്കത്ത്; 16ന് ആസ്റ്റര്‍ മിംസുമായി ചേര്‍ന്ന് സൗജന്യ മെഡികല്‍ കാംപ്
Jan 12, 2023, 20:39 IST
കാസര്‍കോട്: (www.kasargodvartha.com) നമാസ് യൂത് ഫ്രന്‍ഡ്‌സ് കോളിയടുക്കത്തിന്റെ 25-ാം വാര്‍ഷികാഘോഷം ജനുവരി 15,16,17 തീയതികളില്‍ കോളിയടുക്കം കുഞ്ഞബ്ദുല്ല ഹാജി നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്തര്‍ സംസ്ഥാന ദഫ് മുട്ട് മത്സരം, ഖുര്‍ആന്‍ പാരായണ മത്സരം , തുടങ്ങിയ പരിപാടികള്‍ മൂന്ന് ദിവസങ്ങളിലായി നടക്കും. 16ന് ആസ്റ്റര്‍ മിംസുമായി ചേര്‍ന്ന് കോളിയടുക്കത്ത് സൗജന്യ മെഡികല്‍ കാംപ് സംഘടിപ്പിക്കും.
ജാതി-മത-രാഷ്ട്രീയ ഭേദമന്യ നിരവധി പ്രവര്‍ത്തനങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങളും നമാസ് ചെയ്തുവരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വീട് സംഭാവന ചെയ്തും പ്രളയ സമയത്തും കോവിഡ് സമയത്തും സഹായഹസ്തങ്ങള്‍ നീട്ടിയും നമാസ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കൂടാതെ തങ്ങളുടെ പ്രവര്‍ത്തകരില്‍ നിന്നും രക്തദാനം നടത്താന്‍ ഇരുപത് പേരടങ്ങുന്ന ഒരു ടീമിനെ നമാസ് രൂപീകരിച്ചുവെച്ചിട്ടുണ്ടെന്നും ഇവരുടെ സേവനം എപ്പോഴും ലഭ്യമാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
കബീര്‍ ബാഖവി, ഇപി അബൂബകര്‍ അല്‍ ഖാസിമി, മുനീര്‍ ഹുദവി, സ്വാമി ഗുരു രത്‌നം, ഫാദര്‍ മാത്യു എന്നിവരുടെ പ്രഭാഷണവും പരിപാടിയുടെ വിവിധ ഘട്ടങ്ങളിലായി നടക്കും. ജനുവരി 17ന് മാനവ സൗഹാര്‍ദ സദസില്‍ എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍, എംഎല്‍എമാരായ എകെഎം അശ്‌റഫ്, എന്‍ എ നെല്ലിക്കുന്ന്, അഡ്വ. സി എച് കുഞ്ഞമ്പു തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് ഹാശിം ദേളി, വൈസ് പ്രസിഡണ്ട് ശാഫി കോളിയടുക്കം, ഇസ്മാഈല്‍, ഫൈസല്‍എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Celebration, Anniversary, Namaz Youth Friends 25th Anniversary Celebration from 15th January.
< !- START disable copy paste -->