city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എൻഡോസൾഫാൻ വിഷയത്തിൽ സർകാരിന് രൂക്ഷ വിമർശനവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ നിയമസഭയിൽ; 'ദുരിതബാധിതരോട് നിസംഗത; 'കമ്പനിയുടെ വക്താവായി മുൻ കലക്ടർ മാറി'; റെമഡിയേഷൻ സെൽ നിഷ്ക്രിയമാണെന്ന് സമ്മതിച്ച് മന്ത്രി

കാസർകോട്: (www.kasargodvartha.com 06.10.2021) എൻഡോസൾഫാൻ വിഷയത്തിൽ സർകാരിനെതിരെ രൂക്ഷ വിമർശനവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ നിയമസഭയിൽ. ദുരിതാശ്വാസം സംബന്ധിച്ച സുപ്രീംകോടതി വിധി പൂർണമായി നടപ്പാക്കിയിട്ടില്ലെന്നും അർഹരായ 6000 പേരിൽ 1200 പേർക്ക് മാത്രമാണ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതെന്നും എൻ എ നെല്ലിക്കുന്ന് പറഞ്ഞു. എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകാത്തത് ചർച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
എൻഡോസൾഫാൻ വിഷയത്തിൽ സർകാരിന് രൂക്ഷ വിമർശനവുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎ നിയമസഭയിൽ; 'ദുരിതബാധിതരോട് നിസംഗത; 'കമ്പനിയുടെ വക്താവായി മുൻ കലക്ടർ മാറി'; റെമഡിയേഷൻ സെൽ നിഷ്ക്രിയമാണെന്ന് സമ്മതിച്ച് മന്ത്രി

ദുരിതബാധിതർക്ക് പുനരധിവസം നടപ്പാക്കാനുള്ള പ്രവർത്തനം ഒരു വർഷമായി നിശ്ചലമാണെന്നും എംഎൽഎ പറഞ്ഞു. 'എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയത്തിൽ മുഖ്യമന്ത്രി എത്ര യോഗം വിളിച്ചു, കണക്ക് നൽകാൻ തയാറുണ്ടോ? നിസംഗതയോടെയാണ് സർകാർ വിഷയം നോക്കികാണുന്നത്. എൻഡോസൾഫാൻ കമ്പനിയുടെ വക്താവായി കാസർകോട് മുൻ കലക്ടർ മാറി' - എൻ എ നെല്ലിക്കുന്ന് കൂട്ടിച്ചേർത്തു.

റെമഡിയേഷൻ സെൽ ഒരു വർഷമായി ചേരുന്നില്ലെന്നും യോഗം കൂടാതെ പുനരധിവാസ പദ്ധതികൾ ഒന്നും നടക്കില്ലെന്നും വിഷയത്തിൽ സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 'വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ട വിഷയമാണ് എൻഡോസൾഫാൻ ദുരിതബാധിതരുടേത്. പ്രശ്നങ്ങളിൽ സർകാരിന് ഉത്തരവാദിത്തം ഉണ്ട്. കാസർകോട്ട് വിദഗ്ദ ഡോക്ടർമാരില്ല. ന്യൂറോളജിസ്റ്റ് ഇല്ല, ട്രോമാകെയർ സെൻറർ ഇല്ല' - വി ഡി സതീശൻ വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ട വിഷയത്തിൽ മുഖ്യമന്ത്രിയിൽ നിന്നാണ് മറുപടി പ്രതീക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്ന് സാമൂഹിക നീതി മന്ത്രി ആർ ബിന്ദു മറുപടി നൽകി. എൻഡോസൾഫാൻ റെമഡിയേഷൻ സെൽ നിഷ്ക്രിയമാണെന്ന് മന്ത്രി സമ്മതിച്ചു. 'സെൽ പുനസംഘടിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുനരധിവാസം നടപ്പാക്കാനുള്ള പ്രവർത്തനം പുനഃസംഘടിപ്പിക്കും. വിവിധ സാമ്പത്തിക സഹായം കൃത്യമായി നൽകുന്നുണ്ട്. 171 കോടിയോളം രൂപ നഷ്ടപരിഹാരമായി നൽകി. 6.8 കോടിയുടെ വായ്പ എഴുതിത്തള്ളി. പുനരധിവാസ വിലേജ് സ്ഥാപിക്കാനായി അഞ്ച് കോടി അനുവദിച്ചിട്ടുണ്ട്. ഇരകളുടെ കാര്യത്തിൽ സർകാറിന് യാതൊരു വിട്ടുവീഴ്ചയും ഇല്ല' - ആർ ബിന്ദു പറഞ്ഞു. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീകെർ അനുമതി നിഷേധിച്ചു.


Keywords:  Kerala, News, Kasaragod, Top-Headlines, N.A.Nellikunnu, Endosulfan, MLA, NA Nellikunnu MLA in Assembly about issues of endosulfan victims.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia