city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ വീണ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്ക്ക് കാലിന് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 19.09.2019) ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ലാ ആസ്ഥാനമായ കാസര്‍കോട്ട് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഓണഘോഷ പരിപാടിയുടെ ഭാഗമായി തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ വീണ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്ക്ക് കാലിന് പരിക്കേറ്റു. തുടയെല്ലിന് ചെറിയ പൊട്ടലുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ വീണ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്ക്ക് കാലിന് പരിക്ക്

ഗ്രൗണ്ടില്‍ വീണ എം എല്‍ എയെ കലക്ടര്‍ ഡോ. ഡി സജിത് ബാബുവാണ് താങ്ങിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കലക്ടര്‍ ക്യാപ്റ്റനായ പയസ്വിനി ടീമും എം എല്‍ എ ക്യാപ്റ്റനായ ചന്ദ്രഗിരി ടീമുമാണ് സൗഹൃദ മത്സരത്തില്‍ ഏറ്റുമുട്ടിയത്. ഇടത് കാലിനാണ് എം എല്‍ എയ്ക്ക് പരിക്കുള്ളത്.

ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, നേതാക്കളായ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ് തുടങ്ങിയവര്‍ ആശുപത്രിയില്‍ എത്തി.

സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ വീണ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്ക്ക് കാലിന് പരിക്ക്
സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ വീണ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്ക്ക് കാലിന് പരിക്ക്
സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ വീണ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയ്ക്ക് കാലിന് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, MLA, N.A.Nellikunnu, NA Nellikkunnu injured while football match
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia