city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവന്‍ ത്യജിക്കാന്‍ പോലും സന്നദ്ധരായി നിലകൊള്ളുന്ന സൈനികര്‍ നാടിന്റെ അമൂല്യസമ്പത്ത്: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കാസര്‍കോട്: (www.kasargodvartha.com 08.12.2017) ജീവന്‍ ത്യജിക്കാന്‍ പോലും സന്നദ്ധരായി രാജ്യത്തെ സംരക്ഷിക്കുന്ന സൈനികര്‍ നാടിന്റെ അമൂല്യസമ്പത്താണെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസ് സംഘടിപ്പിച്ച സായുധസേന പതാക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എന്‍.എ.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന സൈനികരുടെ സേവനം വിലമതിക്കാനാവാത്തതാണ്. അവരോട് ഒരിക്കലും നന്ദികേട് അരുത്. എല്ലാ സൈനികരും മഹത്തായ ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്. ശത്രു സേനയോട് പൊരുതി ശയ്യാവലംബികളായ അനേകം ജവാന്മാരുണ്ട്. സൈനികരേയും അവരുടെ കുടുംബത്തേയും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്ന് എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
ജീവന്‍ ത്യജിക്കാന്‍ പോലും സന്നദ്ധരായി നിലകൊള്ളുന്ന സൈനികര്‍ നാടിന്റെ അമൂല്യസമ്പത്ത്: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ


എ ഡി എം എന്‍ ദേവിദാസ് അധ്യക്ഷത വഹിച്ചു. റിട്ട. ബ്രിഗേഡിയര്‍ കെ എന്‍ പ്രഭാകരന്‍ നായര്‍ സ്മരണിക പ്രകാശനം ചെയ്തു. എന്‍സിസി പയ്യന്നൂര്‍ ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ ലഫ്റ്റനന്റ് കേണല്‍ വി പി ദാമോദരന്‍, എന്‍ എക്സ് സി സി പ്രസിഡണ്ട് വി വി പത്മനാഭന്‍, എയര്‍ഫോഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് ഫ്ളയിംഗ് ഓഫീസര്‍ പി പി സഹദേവന്‍, അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവ പരിഷത്ത് പ്രസിഡണ്ട് വി ജി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ജോസ് ടോംസ് സ്വാഗതവും വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ പി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

സായുധസേന പതാകയുടെ വില്‍പ്പനയുടെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു. രാഷ്ട്രത്തിന് വേണ്ടി  ജീവന്‍ ത്യജിച്ച  ധീര സൈനികരെ അനുസ്മരിച്ച് കളക്ടറേറ്റിനു മുന്നിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ വിമുക്ത ഭടന്മാര്‍ പുഷ്പചക്രം അര്‍പ്പിച്ചു. സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിവരുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് ജോസ് ടോംസ്  പ്രഭാഷണം നടത്തി.

വീഡിയോ കാണാം 

ജീവന്‍ ത്യജിക്കാന്‍ പോലും സന്നദ്ധരായി നിലകൊള്ളുന്ന സൈനികര്‍ നാടിന്റെ അമൂല്യസമ്പത്ത്: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

ജീവന്‍ ത്യജിക്കാന്‍ പോലും സന്നദ്ധരായി നിലകൊള്ളുന്ന സൈനികര്‍ നാടിന്റെ അമൂല്യസമ്പത്ത്: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, MLA, N.A.Nellikunnu, N.A Nellikkunnu about Soldiers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia