ജനങ്ങളെ ദ്രോഹിക്കുന്ന പൊലീസുകാരെ നിലക്ക് നിർത്തണം, രോഗബാധിതയായ സ്ത്രീയുടെ മൊബൈലിലേക്ക് കോളുകൾ വന്ന സംഭവത്തിൽ അന്വേഷണം വേണമെന്ന് എൻ എ നെല്ലിക്കുന്ന് എം എൽ എ
Mar 28, 2020, 22:33 IST
കാസർകോട്: (www.kasargodvartha.com 28.03.2020) സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിൽ ചില പോലീസുകാർ കൈക്കൊള്ളുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് എൻ എ നെല്ലിക്കുന്ന് എം എൽ എ പറഞ്ഞു. പ്രതികൂലമായ സാഹചര്യത്തിൽ ഏറെ കഠിനാധ്വാനം ചെയ്യുന്ന പോലീസിനെക്കുറിച്ച് നല്ല മതിപ്പാണ് സമൂഹത്തിലുള്ളത്. അങ്ങനെയുള്ള മതിപ്പ് കളഞ്ഞു കുളിക്കുന്ന തരത്തിലാണ് വിരലിലെണ്ണാവുന്ന ചില പോലീസുകാർ ചെയ്യുന്നത്. അവരെ നിലക്ക് നിർത്താനുള്ള നടപടി സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസർകോട് വാർത്തയോട് സംസാരിക്കുകയായിരുന്നു എം എൽ എ.
മുഖ്യമന്ത്രി ആവർത്തിച്ചു പറയുന്നുണ്ട് പോലീസിന്റെ ഭാഗത്തുനിന്നും ഇങ്ങനെയുള്ള പ്രവർത്തനം ഉണ്ടാകാൻ പാടില്ല. അത് വലിയൊരു അപമാനം നമ്മുടെ നാടിനുതന്നെ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സർക്കാരിനുതന്നെ അപമാനമുണ്ടാകുന്ന ഇത്തരം പ്രവർത്തനങ്ങൾ നിർത്തണമെന്നും അത്തരം പൊലീസുകാരെ നിലക്ക് നിർത്തണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
ജില്ലയിലെ കൊറോണ രോഗബാധിതരുടെ ഫോൺ വിവരങ്ങൾ അടക്കം ചോർന്നതോടെ നിരന്തരം ഫോൺ വിളികൾ വരികയാണ്. സ്ത്രീ രോഗികളുടെ ഫോണുകളിലേക്ക് അടിക്കടി ഫോൺ വിളികളും സന്ദേശങ്ങളും വരുന്നു. ഈ സംഭവത്തിൽ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്നും എൻ എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
Summary: N A Nellikkunnu Reacts to kasargod vartha