city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ashraf Moulavi says | കോടതി നിരീക്ഷണങ്ങളെ തെറ്റായി അവതരിപ്പിക്കുന്നത് അന്യായമെന്ന് മൂവാറ്റുപുഴ അശ്‌റഫ് മൗലവി

കാസര്‍കോട്: (www.kasargodvartha.com) വ്യക്തി താല്‍പര്യങ്ങളും വിഭാഗീയ ചിന്തകളും വിധിന്യായങ്ങളെ സ്വാധീനിക്കുന്നത് അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി കാസൾകോട് പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
  
Ashraf Moulavi says | കോടതി നിരീക്ഷണങ്ങളെ തെറ്റായി അവതരിപ്പിക്കുന്നത് അന്യായമെന്ന് മൂവാറ്റുപുഴ അശ്‌റഫ് മൗലവി

സമീപകാലങ്ങളില്‍ ചില കോടതികളില്‍ നിന്നു വരുന്ന വിധിന്യായങ്ങള്‍ മുന്‍വിധികളോടെയും ചിലരുടെ താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുമാണെന്നും ഇത് നീതിന്യായ സംവിധാനങ്ങളിലുള്ള പൗരന്മാരുടെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്‍എസ്എസ് നേതാവിന്റെ ഭാര്യ നല്‍കിയ ഹരജിയില്‍ അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അതേപടി ഏറ്റുപറഞ്ഞ് കഴിഞ്ഞ ദിവസം ഹൈകോടതി എസ്ഡിപിഐക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഇത്തരത്തിലുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയും സാക്ഷ്യപ്പെടുത്താത്തതും യാതൊരു വസ്തുതകളുടെ പിന്‍ബലവുമില്ലാത്തതുമായ കാര്യം സ്വന്തം നിരീക്ഷണത്തെയും താല്‍പര്യത്തെയും അടിസ്ഥാനമാക്കിയായിരുന്നു പരാമര്‍ശിച്ചത്. ഇത് പൗരന്മാരില്‍ സംശയമുണ്ടാക്കുന്നു. ബാബരി മസ്ജിദ് വിധിയിലും ഗ്യാന്‍ വാപി മസ്ജിദിന്റെ ഒരു ഭാഗം മുദ്രവെച്ചുകൊണ്ടുള്ള വിധികളിലുമെല്ലാം ഇത് പ്രകടമാണ്.

വംശീയ വിദ്വേഷം മാത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ വാദമുഖങ്ങള്‍ മാത്രമാണ് കോടതികള്‍ അംഗീകരിക്കുന്നതെന്ന തോന്നല്‍ പൗരസമൂഹത്തിനുണ്ടായാല്‍ അത് സൃഷ്ടിക്കുന്ന പ്രതിസന്ധി അപരിഹാര്യമാണ്. കോടതികള്‍ക്ക് സമൂഹം വകവെച്ചു നല്‍കുന്ന ആദരവ് അതിന്റെ നീതിനിര്‍വഹണ സംവിധാനത്തോടുള്ള വിശ്വാസത്തിന്റെ പേരിലാണ്. ആ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുപോകലാണ് രാജ്യത്തോട് ജുഡീഷ്യറിക്ക് നിര്‍വഹിക്കാനുള്ള പ്രഥമവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ഉത്തരവാദിത്തം.

വംശീയതയും മതവിദ്വേഷവും പ്രചാരണ ആയുധമാക്കുന്നവര്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നീതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നതില്‍ കോടതികള്‍ കൂടുതല്‍ ജാഗ്രതയും ഉത്തരവാദിത്തവും കാണിക്കേണ്ടതുണ്ടെന്നും മൂവാറ്റുപുഴ അശ്‌റഫ് മൗലവി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, സെക്രടറിയേറ്റംഗം ഖാദര്‍ അറഫ എന്നിവരും സംബന്ധിച്ചു.

Keywords:  Kasaragod, Kerala, News, Press Meet, Video, SDPI, RSS, Court, High-Court, Muvattupuzha Ashraf Moulavi says it is unfair to misrepresent court observations. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia