Programme | മുത്തുപ്പേട്ട ദാവൂദുല്‍ ഹകീം വലിയുല്ലാഹി 34-ാം ആണ്ട് നേര്‍ച ഡിസംബര്‍ 8ന് എതിര്‍ത്തോടില്‍
Dec 1, 2022, 19:30 IST
കാസര്‍കോട്: (www.kasargodvartha.com) മുത്തുപ്പേട്ട ദാവൂദുല്‍ ഹകീം വലിയുല്ലാഹിയുടെ പേരിലുള്ള 34-ാം ആണ്ട് നേര്‍ച ഡിസംബര്‍ എട്ടിന് എതിര്‍ത്തോടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സയ്യിദ് എന്‍പിഎം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, സയ്യിദ് കെഎസ് അലി തങ്ങള്‍ കുമ്പോല്‍, എന്‍പിഎം സയ്യിദ് ഫസ്ലുദ്ദീന്‍ ഹാമിദ് കോയമ്മ തങ്ങള്‍ കുന്നുങ്കൈ, സയ്യിദ് ഹാദി തങ്ങള്‍ അല്‍ മശ്ഹൂര്‍, ത്വാഖ അഹ്മദ് മൗലവി, അബ്ദുസ്സലാം ദാരിമി, താജുദ്ദീന് നിസാമി തുടങ്ങിയവര്‍ സംബന്ധിക്കും.
രാവിലെ 10 മണിക്ക് ഉത്ബോധന ക്ലാസില്‍ യുകെ മുഹമ്മദ് ഹനീഫ് നിസാമി സംസാരിക്കും. ളുഹ്ര് നിസ്കാരത്തിന് ശേഷം മൗലീദ് പാരായണവും കൂട്ടുപ്രാര്‍ഥനയും തുടര്‍ന്ന് അന്നദാനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ഇ അബ്ദുല്ലക്കുഞ്ഞി, എം അഹ്മദ് ഹാജി, മുഹമ്മദ് ഹനീഫ് സഹീദി, വൈഎം അബ്ദുല്‍ ബദര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Muthupet 34th maulid on 8th December.
< !- START disable copy paste -->