city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തീരദേശ ബൈപ്പാസ് റോഡിന്റെ കാര്യത്തില്‍ ഉദുമ എം എല്‍ എ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്; നാട്ടുകാരെ കൈയ്യേറ്റക്കാരായ ചിത്രീകരിക്കാനും ശ്രമം, എം എല്‍ എ രാജിവെച്ച് മാപ്പുപറയണമെന്നും ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 15.07.2019) തെക്കില്‍ പെരുമ്പള തീരദേശ ബൈപ്പാസ് റോഡ് നിര്‍മാണം ആരംഭിക്കാനിരിക്കെ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ ഉദുമ എം എല്‍ എ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെക്കില്‍ പെരുമ്പള തീരദേശ ബൈപാസ് റോഡ് വര്‍ഷങ്ങളായി ചന്ദ്രഗിരിപുഴയുടെ ഓരത്ത് താമസിക്കുന്നവരുടെയും നാട്ടുകാരുടെയും ഒരു ചിരകാല സ്വപ്നമായിരുന്നു. ഗതാഗതക്കുരുക്കുമൂലം വീര്‍പ്പ് മുട്ടുന്ന ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള റോഡില്‍ വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കാന്‍ കഴിയുമായിരുന്ന ബൈപാസ് റോഡ് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ഭരണാനുമതിയും അനുബന്ധ സാഹചര്യങ്ങളും പൂര്‍ത്തിയാക്കി ഇപ്പോഴത്തെ സര്‍ക്കാര്‍ 52.25 കോടി വകയിരുത്തിയതുമാണ്. റോഡ് പണി തുടങ്ങുവാന്‍ ഒരുങ്ങിനില്‍ക്കുമ്പോഴാണ് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ എം എല്‍ എ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നതെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.


പദ്ധതിയുടെ ഭാഗമായി ആദ്യം മുതല്‍ തന്നെ എം എല്‍ എയുടെ ഭാഗത്ത് നിന്ന് ദുരൂഹമായ നീക്കങ്ങളായിരുന്നു ഉണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില കമ്പനികളുടെ സഹായത്താല്‍ ഒരു സാറ്റലൈറ്റ് സര്‍വേ നടത്തിയിരുന്നു. ആ സര്‍വേപ്രകാരം തെക്കില്‍ നിന്ന് ചന്ദ്രഗിരിപുഴയോരത്തുകൂടെ കടന്നുപോകുന്ന റോഡ് പെരുമ്പളയില്‍ എത്തുമ്പോള്‍ പഴയ പി ഡബ്ല്യൂ ഡി റോഡിലേക്ക് എത്തിച്ചേരുന്ന രീതിയിലായിരുന്നു. ഈ റോഡ് തീരദേശത്തുകൂടിത്തന്നെ പോകണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടത്. പഞ്ചായത്തിലും പെരുമ്പളയിലുമായി നാട്ടുകാരുടെ ആവശ്യപ്രകാരം യോഗം നടന്നിരുന്നു. യോഗത്തില്‍ റോഡ് തീരദേശത്തുകൂടി പോകണമെന്ന പൊതുവിലയിരുത്തലിലാണ് എത്തിച്ചേര്‍ന്നത്. റോഡ് പ്രവൃത്തി ഉദ്ഘാടനം നടത്താനിരിക്കെയാണ് എം എല്‍ എ നാട്ടുകാരെ ഒന്നടങ്കം കൈയ്യേറ്റക്കാരായി ചിത്രീകരിക്കുകയും അപമാനിക്കുകയും ചെയ്തതെന്നാണ് ലീഗ് നേതാക്കളുടെ ആരോപണം.

തീരദേശ ബൈപ്പാസ് റോഡിന്റെ കാര്യത്തില്‍ ഉദുമ എം എല്‍ എ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്; നാട്ടുകാരെ കൈയ്യേറ്റക്കാരായ ചിത്രീകരിക്കാനും ശ്രമം, എം എല്‍ എ രാജിവെച്ച് മാപ്പുപറയണമെന്നും ആവശ്യം

മാഫിയകളുടെ ഇടപെടലിലൂടെ നഷ്ടപ്പെടുത്തന്നതാണോ സര്‍ക്കാര്‍ പദ്ധതിയെന്ന് നേതാക്കള്‍ ചോദിച്ചു. ആരാണ് ഈ കൈയേറ്റക്കാരും ഭൂമാഫിയയയുമെന്ന് എം എല്‍ എ വ്യക്തമാക്കണം. പതിറ്റാണ്ടുകളായി ഇവിടെയുള്ള ആരാധനാലയം അടക്കം കൈയേറി ഉണ്ടാക്കിയതാണ് എന്ന് ഒരു തെളിവുമില്ലാതെ വിളിച്ചുകൂവിയ എം എല്‍ എ രാജിവെച്ച് വിശ്വാസികളോട് മാപ്പ് പറയണമെന്നും ലീഗ് ആവശ്യപ്പെട്ടു. രേഖയില്ലാതെ സ്ഥലം കൈയ്യേറി എന്ന് പറയുന്ന എം എല്‍ എ, പെരുമ്പളയില്‍ എത്തുമ്പോള്‍ പഴയ റോഡിലേക്ക് കയറിപ്പോകുന്ന സ്ഥലങ്ങളെ സര്‍വേ തിരിച്ച് പറയുന്നത് തന്നെ എം എല്‍ എ യുടെ പ്രസതാവനയില്‍ ദുരൂഹതയുണ്ടെന്ന് തെളിയിക്കുന്നു. ഒരു രേഖയുമില്ലാത്ത സ്ഥലത്തുകൂടി റോഡ് കടന്നുപോകുന്നെങ്കില്‍ സര്‍ക്കാരിനാണല്ലോ അതിന്റെ ഗുണം ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ക്ക് പറയുന്നു. ഈ ദുരൂഹത മാറ്റി നിര്‍ദിഷ്ട പദ്ധതി എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്തണമെന്നും അല്ലാത്തപക്ഷം സമരത്തിനിറങ്ങുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ ടി ഡി കബീര്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഹമീദ് കുതിരില്‍, പി കെ മുഹമ്മദ്, ഷഫീര്‍ എന്നിവര്‍ സംബന്ധിച്ചു.

തീരദേശ ബൈപ്പാസ് റോഡിന്റെ കാര്യത്തില്‍ ഉദുമ എം എല്‍ എ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്; നാട്ടുകാരെ കൈയ്യേറ്റക്കാരായ ചിത്രീകരിക്കാനും ശ്രമം, എം എല്‍ എ രാജിവെച്ച് മാപ്പുപറയണമെന്നും ആവശ്യം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Uduma, MLA, Muslim-league, Muslim League against Uduma MLA
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia