city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Anniversary Celebration | മ്യൂസിക് ലൗ 24 കലാ കുടുംബം വാർഷികാഘോഷം മെയ് 29ന്

കാസർകോട്: (www.kasargodvartha.com) മ്യൂസിക് ലൗ 24 കലാകുടുംബം ഒമ്പതാം വാർഷികവും കുടുംബ സംഗമവും മെയ് 29ന് 10മണി മുതൽ കാസർകോട് മുനിസിപൽ വനിത ഹോളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യും. അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിക്കും. കുടുംബ സംഗമം കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ ഉദ്ഘാടനം ചെയ്യും. കാസർകോട് ബ്ലോക് പഞ്ചായത് മെമ്പർ ജമീല അഹ്‌മദ്‌ സമ്മാനദാനം നിർവഹിക്കും.
                       
Anniversary Celebration | മ്യൂസിക് ലൗ 24 കലാ കുടുംബം വാർഷികാഘോഷം മെയ് 29ന്

നിരവധി കലാകാരന്മാർക്കും കലാകാരികൾക്കും അവരുടെ കഴിവ് തെളിയിക്കാൻ വേണ്ടി രൂപീകരിച്ച വാട്സ് ആപ് കൂട്ടായ്മയുടെ ഭാഗമായി രെജിസ്റ്റർ ചെയ്ത സംഘടനയാണ് മ്യൂസിക് ലൗ 24 കലാകുടുംബം. സംഘടനയിൽ അംഗത്വമെടുത്ത മെമ്പർമാർക്ക് ചികിത്സാസഹായവും നൽകി വരുന്നുണ്ട്. എംഎൽജിസി 24 ബ്ലഡ് ഗ്രൂപ് എന്ന പേരിൽ വാട്സ് ആപ് കൂട്ടായ്മ കേരളത്തിനകത്തും പുറത്തും രക്തദാനം ചെയ്തു വരുന്നു.



വാർത്താസമ്മേളനത്തിൽ പ്രസിഡൻ്റ് കെ എസ് മുഹമ്മദ് റഫീഖ്, ഇസ്മാഈൽ ഇടുമ്പ, ഗോപാൽ ബന്തടുക്ക, നവാസ് ചെറുപുഴ, എസ്കെ മുഹമ്മദ് റഫീഖ് കാസർകോട് എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Video, Press meet, Conference, Family-meet, Anniversary, Music Love 24 Arts Family Anniversary Celebration on May 29.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia