Conference | മുജാഹിദ് ആദര്‍ശ സമ്മേളനം ജനുവരി 15ന് പട് ലയില്‍
Jan 12, 2023, 20:18 IST
കാസര്‍കോട്: (www.kasargodvartha.com) വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമിറ്റി സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനം ജനുവരി 15ന് പട്‌ലയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ഭാഗത്ത് ദൈവ വിശ്വാസത്തെയും പരലോക ചിന്തയേയും നിരാകരിക്കാനും നിഷേധിക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നുവെന്നും മറുഭാഗത്ത് സമൂഹത്തിന്റെ ആത്മീയവും വിശ്വാസപരവുമായ താല്പര്യങ്ങളെ പുരോഹിതന്മാര്‍ ചൂഷണം ചെയ്ത് കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
ഉച്ചയ്ക്ക് 2.30 ന് വിശുദ്ധ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയ ഹാഫിസുമാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഖുര്‍ആന്‍ മധുരം പരിപാടിയോടെ സമ്മേളനത്തിന് തുടക്കമാകും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്യും. മുജാഹിദ് ബാലുശേരി, സിപി സലീം, ഡോ. അബ്ദുല്‍ മാലിക് സലഫി, ഹാഫിസ് കെടി സിറാജ്, റഫീഖ് മൗലവി എന്നിവര്‍ പ്രഭാഷണം നടത്തും.
ഹുസൈന്‍ സലഫി ശാര്‍ജ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
പ്രമുഖ പണ്ഡിതനും മദീനയിലെ മലിക് ഫഹദ് ഖുര്‍ആന്‍ പ്രിന്റിംഗ് കോംപ്ലക്‌സിലെ ഏഷ്യന്‍ ഭാഷകളുടെ മുന്‍ ചെയര്‍മാനും കാസര്‍കോട് സ്വദേശിയുമായ അശ്റഫ് മൗലവി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കും. സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അബൂബകര്‍ ഉപ്പള, നാസര്‍ മല്ലം, അശ്റഫ് പട് ല, ഫഹൂം മുബാറക്, മുനീര്‍ സിഎം ചെമനാട്, അനീസ് മദനി കൊമ്പനടുക്കം എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Press Meet, Video, Conference, Top-Headlines, Mujahid conference on January 15 in Patla.
< !- START disable copy paste -->