Mudflow | ഉരുള്‍പൊട്ടല്‍: റോഡ് ഒലിച്ചുപോയി; 18 കുടുംബങ്ങളെ മാറ്റിപാര്‍പിച്ചു
Aug 3, 2022, 11:05 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com) ബളാല്‍ പഞ്ചായതിലെ മാലോം ചുള്ളിയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായി. മലവെള്ള പാച്ചലില്‍ ചുള്ളി സി വി കോളനി റോഡ് പൂര്‍ണമായും ഒലിച്ചുപോയി. ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്.
ഇവിടെയുള്ള 18 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. സ്ഥലത്ത് പഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം വെള്ളരിക്കുണ്ട് തഹസില്‍ദര്‍ പി വി മുരളി, വെള്ളരിക്കുണ്ട് പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ചുള്ളി പോപുലര്‍ ഫോറസ്റ്റില്‍ ഉരുള്‍ പൊട്ടി മലവെള്ളം റോഡിലേക്ക് കുത്തി ഒഴുകി. മലയോര ഹൈവേയില്‍ ചുള്ളിയില്‍ ഗതാഗതം മുടങ്ങിയിരിക്കയാണ്.
Keywords: Mudflow in Vellarikund; 18 families relocated, Kasaragod, Vellarikundu, Panchayath, Family, News, Top-Headlines, Road, Forest, Traffic, Police, Fire force.