കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം ഉണ്ടായശേഷം ആദ്യമായാണ് ഒരു എം പി പൊതു പ്രശ്നത്തില്‍ ഇടപെടുന്നതെന്ന് രമേശ് ചെന്നിത്തല; റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നടത്തിയ 24 മണിക്കൂര്‍ നിരാഹാര സമരം അവസാനിച്ചു
Sep 21, 2019, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 21.09.2019) കാസര്‍കോട്- മംഗളൂരു ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ 24 മണിക്കൂര്‍ നിരാഹാര സമരം അവസാനിച്ചു. ഉണ്ണിത്താന് നാരങ്ങ നീരു നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം ഉണ്ടായശേഷം ആദ്യമായാണ് ഒരു എം പി പൊതു പ്രശ്നത്തില്‍ ഇടപെടുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കടുത്ത അവഗണന കാട്ടുകയാണെന്നും ഇക്കാര്യം കോണ്‍ഗ്രസ് വിമര്‍ശിക്കുബോള്‍ സി പി എമ്മിന് വിറളി വരുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.
ഇപ്പോള്‍ കാസര്‍കോടിന് സിംഹക്കുട്ടിയായ ഒരു പാര്‍ലമെന്റ് അംഗമുണ്ട്. കാസര്‍കോടിന്റെ വികസനത്തിനായി യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കാസര്‍കോട് പാക്കേജിന്റെ പ്രവര്‍ത്തനം ഒച്ചിഴയും വേഗത്തിലാണ് നീങ്ങുന്നത്. കാസര്‍കോടിന്റെ പിന്നോക്ക പരിഹരിക്കാനായുണ്ടാക്കിയ പാക്കേജിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ ഇടപെടണമെന്ന് എം പിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Rajmohan Unnithan, Top-Headlines, Protest, MP's hunger strike end
< !- START disable copy paste -->

Related News:
തലപ്പാടിയിലെ വെല്‍കം ടു കേരള ബോര്‍ഡ് മാറ്റി വെല്‍കം ടു പാതാളമെന്നാക്കണം; കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്