city-gold-ad-for-blogger
Aster MIMS 10/10/2023

പ്രവര്‍ത്തകരില്‍ ആവേശം വിതറി, എംസിയെ ഒപ്പം നിര്‍ത്തി ഉണ്ണിത്താന്റെ മാസ്സ് ഡയലോഗുകള്‍; തോറ്റവര്‍ക്കും ആശ്വസിക്കാവുന്ന കണക്കുകള്‍ ഇങ്ങനെ...

മഞ്ചേശ്വരം: (www.kasargodvartha.com 24.10.2019) മഞ്ചേശ്വരത്തെ ജനങ്ങള്‍ യുഡിഎഫിനെ ഇത്തവണയും കൈവിട്ടില്ല. കഴിഞ്ഞ തവണ 89 വോട്ടിന് പി ബി അബ്ദുര്‍ റസാഖ് വിജയിച്ച മണ്ഡലത്തില്‍ ഉപതെരെഞ്ഞെടുപ്പില്‍ എം സി ഖമറുദ്ദീന്‍ നേടിയത് 7923 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം. എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു എം സി ഖമറുദ്ദീന്റെ പ്രകടനം. ആദ്യം മുതലേ എം സി ഖമറുദ്ദീന് തന്നെയായിരുന്നു ലീഡിംഗ്. ഒരു തവണ പോലും എംസിയെ മറികടക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായില്ല. എല്‍ ഡി എഫ് ഇത്തവണയും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ ആവേശത്തിലാറാടി. ഇടയ്ക്ക് ഭൂരിപക്ഷം പതിനായിരം കടന്നതോടെ നേതാക്കളും ആവേശത്തിലായി.

പ്രവര്‍ത്തകരില്‍ ആവേശം വിതറി, എംസിയെ ഒപ്പം നിര്‍ത്തി ഉണ്ണിത്താന്റെ മാസ്സ് ഡയലോഗുകള്‍; തോറ്റവര്‍ക്കും ആശ്വസിക്കാവുന്ന കണക്കുകള്‍ ഇങ്ങനെ...


65,407 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. എന്‍ഡിഎയ്ക്ക് 57,484 വോട്ടും, എല്‍ഡിഎഫിന് 38,233 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ 56,870 വോട്ടുകളായിരുന്നു യു ഡി എഫിന് ലഭിച്ചത്. ഇത്തവണ 8,537 വോട്ട് അധികം ലഭിച്ചു. എന്‍ഡിഎയ്ക്കും നേരിയ തോതില്‍ വോട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ 56781 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 703 വോട്ട് കൂടി 57,484 വോട്ട് ലഭിച്ചു. അതേസമയം എല്‍ ഡി എഫ് വോട്ടില്‍ വലിയ തോതില്‍ കുറവുണ്ടായി. കഴിഞ്ഞ തവണ 42,565 വോട്ടുകളായിരുന്നു എല്‍ ഡി എഫിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ 4,332 വോട്ടുകള്‍ കുറഞ്ഞ് 38,233 വോട്ടുകളാണ് ലഭിച്ചത്.

അതേ സമയം യുഡിഎഫിന്റെ കൂട്ടായ്മയും ചിട്ടയായ പ്രവര്‍ത്തനവുമാണ് വന്‍ഭൂരിപക്ഷത്തിലേക്ക് നയിച്ചതെന്ന് എം സി ഖമറുദ്ദീന്‍ പറഞ്ഞു. തെരെഞ്ഞെടുപ്പ് ഫലം യുഡിഎഫിന്റെ മത നിരപേക്ഷതയുടെ വിജയമാണെന്നും എന്‍ഡിഎയുടെ വര്‍ഗീയതയ്ക്ക് ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കിയെന്നും അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എംസി ഖമറുദ്ദീനൊപ്പം കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും എത്തിയത് പ്രവര്‍ത്തകരില്‍ വലിയ ആവേശം നിറച്ചു. എംസിയെ വിജയതേരിലേറ്റുമെന്ന തന്റെ പ്രസ്താവന യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും യുഡിഎഫിന്റെ ഭൂരിപക്ഷം എന്‍ഡിഎയ്ക്കും ഇടതുപക്ഷത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരായ വിലയിരുത്തലാണെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞെടുപ്പ് ഫലം വിലയിരുത്തികൊണ്ടുള്ള ഉണ്ണിത്താന്റെ മാസ് ഡയലോഗുകള്‍ കേട്ട് പ്രവര്‍ത്തകര്‍ കൈ

ഒരു ഘട്ടത്തില്‍ മണ്ഡലം പിടിച്ചെടുക്കുമെന്ന് പോലും എല്‍ഡിഎഫ് അവകാശപ്പെട്ടിരുന്നു. പിന്നീട് രണ്ടാം സ്ഥാനത്തെങ്കിലും എത്തുമെന്ന് അവര്‍ പറഞ്ഞിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ വലിയ രീതിയിലുള്ള തകര്‍ച്ച എല്‍ഡിഎഫിന് നേരിടേണ്ടി വന്നത്. എന്നാല്‍ കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ഇടതു മുന്നണിക്കായതില്‍ പ്രവര്‍ത്തകര്‍ക്ക് ആശ്വസിക്കാം. ലോകസഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയതിനേക്കാള്‍ കുറവു വോട്ടുകളാണ് എംസി ഖമറുദ്ദീന് ഇത്തവണ നേടാനായത് എന്നതും ശ്രദ്ധേയമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, kasaragod, Kerala, Manjeshwaram, by-election, Rajmohan Unnithan, M.C.Khamarudheen, winner, UDF, LDF, BJP, mp rajmohan unnithans dialogues from vote counting centre

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL