മണ്ഡലം നിറഞ്ഞ് എം പി രാജ്മോഹന്‍ ഉണ്ണിത്താന്; ഓരോ ജനകീയ വിഷയങ്ങളിലും പാഞ്ഞെത്തി പരിഹാരമുണ്ടാക്കുന്നു, സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തെ കടലാക്രമണ സ്ഥലം സന്ദര്‍ശിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു തന്നെ മന്ത്രിയെ വിളിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി പരിഹാരമുണ്ടാക്കി
Jun 13, 2019, 18:35 IST
മഞ്ചേശ്വരം: (www.kasargodvartha.com 13.06.2019) നിയുക്ത എം പി രാജ്മോഹന്‍ ഉണ്ണിത്താന് മണ്ഡലം നിറഞ്ഞ് പ്രവര്‍ത്തിക്കുന്നു. ജനകീയ വിഷയങ്ങളിലെല്ലാം പാഞ്ഞെത്തി പരിഹാരമുണ്ടാക്കുകയാണ് എം പി ഇപ്പോള്‍. സംസ്ഥാനത്തിന്റെ വടക്കേ അറ്റമായ മഞ്ചേശ്വരത്തെ കടലാക്രമണ സ്ഥലം സന്ദര്‍ശിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു തന്നെ ഫിഷറീസ് മന്ത്രിയെ വിളിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. രാത്രിയിലാണ് ഉണ്ണിത്താന് കടലാക്രമണം നടന്ന വിവരം അറിഞ്ഞ് സ്ഥലം സന്ദര്‍ശിച്ചത്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന് അടക്കമുള്ള ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും ഉണ്ണിത്താനൊപ്പം ഉണ്ടായിരുന്നു. കടലാക്രമണത്തില്‍ വീട് നശിച്ചവര്‍ക്ക് വീടും മാറ്റി പാര്‍പ്പിക്കപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്ത് കൊടുക്കുമോയെന്ന് ഉണ്ണിത്താന് ചോദിച്ചു. എല്ലാം പരിഹരിക്കുമെന്നും കാസര്‍കോടിനെ പ്രത്യേകമായി പരിഗണിക്കുമെന്ന ഉറപ്പും മന്ത്രിയില്‍ നിന്നും വാങ്ങിയാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. എല്ലാ കാര്യങ്ങളും ശരിയാക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കാമെന്നും കലകടറെ ബന്ധപ്പെട്ടാല്‍ മതിയെന്നും ഫിഷറീസ് മന്ത്രി മേഴ്സി കുട്ടിയമ്മ ഉണ്ണിത്താനെ അറിയിച്ചു.
മറ്റ് രാഷ്ട്രീയക്കാര്‍ നടത്തുന്ന ഷോ പൊളിറ്റിക്സ് അല്ല ഉണ്ണിത്താന് പിന്തുടരുന്നതെന്ന് ചുരുങ്ങിയ ദിവസത്തെ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം ജനങ്ങള്‍ക്ക് മുമ്പാകെ തെളിയിച്ചു കഴിഞ്ഞു. ജനകീയ വിഷയങ്ങളിലെല്ലാം സജീവമായി ഇടപെട്ട് ഉണ്ണിത്താന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നീലേശ്വരം പരപ്പ മുണ്ടത്തടം ക്വാറി വിരുദ്ധ സമരത്തിന് ഉണ്ണിത്താന് അവിടെ ചെന്ന് നല്കിയ പിന്തുണ അവിടുത്തെ ജനങ്ങള്‍ വലിയ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. കോണ്‍ഗ്രസ് പ്രദേശിക നേതൃത്വം ആദ്യം മുതല്‍ തന്നെ ജനകീയ സമരത്തെ പിന്തുണച്ചിരുന്നു. കലക്ടര്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത് തന്നെ സമരത്തിന് ലഭിച്ച വലിയ പിന്തുണ ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Rajmohan Unnithan, Sea, Top-Headlines, MP Rajmohan Unnithan Solving problems of Kasaragod
< !- START disable copy paste -->