കാസര്‍കോട് സബ്ജയിലില്‍ പ്രതികള്‍ക്ക് നടയടിയോ? പീഡനക്കേസില്‍ റിമാന്‍ഡിലായ ചുമട്ടുതൊഴിലാളിയെ ജയില്‍ വാര്‍ഡന്മാര്‍ കാല്‍പാദത്തില്‍ മുളവടി കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചതായി ജയിലില്‍ നിന്നിറങ്ങിയ പ്രതി
Apr 5, 2019, 22:12 IST
കാസര്‍കോട്: (www.kasargodvartha.com 05.04.2019) പീഡനക്കേസില്‍ റിമാന്‍ഡിലായ മധ്യവയസ്‌കനെ ജയില്‍ വാര്‍ഡന്മാര്‍ കാല്‍പാദത്തില്‍ മുളവടി കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചതായി ജയിലില്‍ നിന്നിറങ്ങിയ പ്രതിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് ചീഫിനും ജയില്‍ ഐ ജിക്കും അടക്കം മര്‍ദനത്തിനിരയായയാള്‍ പരാതി നല്‍കി. കുറ്റിക്കോല്‍ നെല്ലിത്താവ് കാഞ്ഞനാടുക്കം ടി മാലിങ്കന്റെ മകന്‍ കെ ടി ഗോപാലന്‍ എന്ന ബാലു (50)വാണ് ജയില്‍ വാര്‍ഡന്മാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ബേഡകം പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈംനമ്പര്‍ 51/2019 കേസിലെ പ്രതിയായിരുന്നു ഗോപാലന്‍. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് കാസര്‍കോട് ജില്ലാ കോടതിയില്‍ ഹാജരാക്കിയ ബാലുവിനെ റിമാന്‍ഡ് ചെയ്ത് സബ്ജയിലിലേക്കയക്കുകയായിരുന്നു. അതേദിവസം തന്നെ ജയിലില്‍ വെച്ച് സിംഹം എന്ന് വിളിക്കുന്ന വാര്‍ഡനും മറ്റൊരു വാര്‍ഡനും ചേര്‍ന്ന് ചുമരിനോട് ചേര്‍ത്ത് ഇരുത്തി ഇരുകാലുകളും നീട്ടിവെച്ച് കാല്‍പാദത്തിനടിയില്‍ തടിച്ച മുള കൊണ്ട് അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് ഗോപാലന്റെ പരാതിയില്‍ പറയുന്നത്.
അടികൊണ്ട് കടുത്ത വേദന അനുഭവപ്പെട്ടപ്പോള്‍ കാല്‍ പിടിച്ച് അടിക്കരുത് സാറന്മാരേ എന്ന് കരഞ്ഞുപറഞ്ഞതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയം മറ്റൊരു വാര്‍ഡന്‍ തല്ലരുതെന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിച്ചു. ശരീരമാസകലം വേദന അനുഭവപ്പെട്ടിട്ടും പരിക്കുണ്ടായിട്ടും തന്നെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും പരാതിയില്‍ പറയുന്നു. കാലു വേദന കാരണം തന്റെ നിര്‍ബന്ധ പ്രകാരം ഒരാഴ്ച കഴിഞ്ഞ് തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി ഡോക്ടര്‍ പരിശോധിക്കുകയും മരുന്ന് നല്‍കുകയും ചെയ്തു. വാര്‍ഡന്മാര്‍ വീണ്ടും ദ്രോഹിക്കുമെന്ന് ഭയന്നതിനാല്‍ ഡോക്ടറോടോ മറ്റുള്ളവരോടോ മര്‍ദിച്ച കാര്യം പറഞ്ഞിരുന്നില്ല. ഇതിനിടയില്‍ ഗോപാലനെ കണ്ണൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റുകയും ഏപ്രില്‍ നാലിന് ഹൈക്കോടതി ജാമ്യം ലഭിച്ച് ജയില്‍ മോചിതനായി നാട്ടിലെത്തുകയുമായിരുന്നു.
കാല് മുതല്‍ തലയുടെ മൂര്‍ദ്ധാവ് വരെ കഠിനമായ വേദന കാരണം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ഡോക്ടര്‍ വിദഗ്ദ്ധ ചികിത്സ തേടാന്‍ നിര്‍ദേശിച്ചതായും ഗോപാലന്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചുമട്ടു തൊഴിലാളിയായ തനിക്ക് കാല് മുതല്‍ തല വരെ വേദന നിലനില്‍ക്കുന്നതിനാല്‍ ചുമട്ടുതൊഴിലെടുത്ത് ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്. കുറ്റക്കാരായ വാര്‍ഡന്മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഗോപാലന്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Jail, Molestation, case, accused, Molestation accused attacked by Jail warden
< !- START disable copy paste -->