city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാൽ പുത്തൂർ പറപ്പാടി മഖാം ഉറൂസ് മാർച് 10 മുതൽ 20 വരെ; ഒരുക്കങ്ങൾ പൂർത്തിയായി

മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 07.03.2022) പറപ്പാടി മഖാം ഉറൂസ് മാർച് 10 മുതൽ 20 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് സയ്യിദ് കെ എസ് അലി തങ്ങൾ കുമ്പോൽ പതാക ഉയർത്തും. രാത്രി എട്ട് മണിക്ക് പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ത്വാഹ ജിഫ്രി തങ്ങളുടെ സാന്നിധ്യത്തിൽ അബ്ദുൽ മജീദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും.
    
മൊഗ്രാൽ പുത്തൂർ പറപ്പാടി മഖാം ഉറൂസ് മാർച് 10 മുതൽ 20 വരെ; ഒരുക്കങ്ങൾ പൂർത്തിയായി

മാർച് 11 ന് കാടേരി മുഹമ്മദ് മുസ്ലിയാർ, ശമീർ ദാരിമി കൊല്ലം, 12 ന് സയ്യിദ് കെ എസ് ജഅഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ, മുഹമ്മദ് അസ്ഹരി പേരോട്, 13 ന് സയ്യിദ് മുഹമ്മദ് സഫ് വാൻ തങ്ങൾ ഏഴിമല, കുമ്മനം നിസാമുദ്ദീൻ അസ്ഹരി, 14 ന് സയ്യിദ് മുഖ്താർ തങ്ങൾ കുമ്പോൽ, നൗഫൽ സഖാഫി കളസ, 15 ന് സയ്യിദ് എൻ പി എം സൈനുൽ ആബിദീൻ തങ്ങൾ കുന്നുങ്കൈ, ഇ പി അബൂബകർ അൽഖാസിമി പത്തനാപുരം, 16 ന് എം എ ബാവ മൗലവി അങ്കമാലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, 17 ന് സയ്യിദ് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ അൽ ഹൈദ്രൂസി, ബശീർ ഫൈസി ദേശമംഗലം, 18 ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പാണക്കാട്, ശാജഹാൻ റഹ്‍മാനി കംബ്ലക്കാട് എന്നിവർ സംബന്ധിക്കും.



19 ന് സമാപന പരിപാടി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. യു എം അബ്ദുർ റഹ്‌മാൻ മുസ്ലിയാർ, നവാസ് മന്നാനി പനവൂർ പ്രസംഗിക്കും. 20 ന് രാവിലെ അഞ്ച് മണിക്ക് സയ്യിദ് ത്വാഹാ ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ മൗലീദ് പാരായണവും 10 മണിക്ക് ചീരണി വിതരണവും നടത്തുമെന്നും സംഘാടകർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മഖാം പ്രസിഡണ്ട് ഹമീദ് പറപ്പാടി, എസ് പി സ്വലാഹുദ്ദീൻ,, അഹ്‌മദ്‌ ദേശാംകുളം, അബ്ദുല്ല കമ്പാർ, മാഹിൻ കുന്നിൽ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Mogral puthur, Top-Headlines, Press meet, Video, Uroos, Maqam Uroos, Parappadi Makham Uroos, Mogral Puthur Parappadi Makham Uroos from March 10 to 20.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia