കാണാതായ പെണ്‍കുട്ടിയും യുവാവും വിവാഹിതരായി; വൈകിട്ടോടെ പോലീസില്‍ ഹാജരാകുമെന്ന് അറിയിച്ചു
May 15, 2019, 14:52 IST
ഉപ്പള: (www.kasargodvartha.com 15.05.2019) കുമ്പള കളത്തൂരില്‍ നിന്നും കാണാതായ പഞ്ചമി(20)യെന്ന പെണ്‍കുട്ടിയും യുവാവും വിവാഹിതരായി. മംഗളൂരുവില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. പെണ്‍കുട്ടിയെ കാണാതായെന്ന പിതാവിന്റെ പരാതിയില്‍ കുമ്പള പോലീസ് മിസ്സിംഗിന് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയും കാമുകനായ സുപ്രീതും കര്‍ണാടക രജിസ്‌റ്രേഷനിലുള്ള സ്വിഫ്റ്റ് കാറില്‍ വീടുവിട്ടത്.
കാര്‍ ഡ്രൈവിംഗില്‍ പരിചയമില്ലാതിരുന്ന സുപ്രീത് ഓടിച്ച കാര്‍ പത്തോളം വാഹനങ്ങളില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഈ വാഹനങ്ങളിലെ യാത്രക്കാര്‍ കാറിനെ പിന്തുടരുകയായിരുന്നു. കാര്‍ ഉപ്പള ഐല മൈതാനിയിലെ ആരാധാനാലയത്തിനുള്ളില്‍ എത്തിയപ്പോള്‍ പിന്തുടര്‍ന്നെത്തിയവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് ആരോപിച്ച് കാര്‍ തകര്‍ക്കുകയും യുവാവിനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. പരസ്പരം ആളുകള്‍ സംഘടിച്ചതോടെ പോലീസ് ഇവരെ ലാത്തി വീശി വിരട്ടിയോടിക്കുകയായിരുന്നു. ഇതിനിടയില്‍ യുവാവും പെണ്‍കുട്ടിയും സ്ഥലത്തു നിന്ന് പോവുകയും ചെയ്തിരുന്നു.
കാര്‍ തകര്‍ത്തതിന് 50 ഓളം പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്. ആരാധനാലയ ഭാരവാഹിയുടെ പരാതിയിലാണ് കേസെടുത്തത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പിതാവിന്റെ പരാതിയിലാണ് കുമ്പള പോലീസ് മിസ്സിംങ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ച രാവിലെ സോഷ്യല്‍ മീഡിയയില്‍ വീഡിയെ പോസ്റ്റ് ചെയ്ത് കൊണ്ടാണ് തങ്ങള്‍ വിവാഹിതരായ വിവരം അറിയിച്ചത്.
ഏഴു വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും പഞ്ചമി പറഞ്ഞു. ഒന്നിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നും ഇരുവരും വീഡിയോയില്‍ പറയുന്നു. സുപ്രീതിനൊപ്പം സന്തോഷമായാണ് കഴിയുന്നതെന്നും ഇരുവരും വീഡിയോയില്‍ വ്യക്തമാക്കുന്നു. അതിനിടെ പെണ്‍കുട്ടി മംഗളൂരുവില്‍ ഉള്ളതായാണ് സംശയിക്കുന്നതെന്നും ഇവര്‍ ബുധനാഴ്ച വൈകിട്ടോടെ പോലീസില്‍ ഹാജരാകുമെന്നും കുമ്പള സിഐ കാസര്‍കോട് വാര്‍ത്തയോട് സൂചിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Missing girl and youth married, Uppala, news, kasaragod, Kerala, marriage, Missing, Police, case.
< !- START disable copy paste -->