V Sivankutty | 'വിഴിഞ്ഞത്ത് നടന്നത് തീവ്രവാദ പ്രവര്‍ത്തനം'; വിദേശത്ത് നിന്നും സഹായം കിട്ടിയിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി
Nov 29, 2022, 20:26 IST
കാസര്‍കോട്: (www.kasargodvartha.com) വിഴിഞ്ഞത്ത് നടന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും വിദേശത്ത് നിന്നും സഹായം കിട്ടിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി വി ശിവന്‍കുട്ടി. കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത പരിശ്രമമാണ് നടന്നത്. സര്‍കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ പുറത്തുള ഏജന്‍സികള്‍ സഹായിക്കുന്നുണ്ടോ എന്നും സംശയമുണ്ട്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതന്മാര്‍ പല കാരണങ്ങള്‍ പറഞ്ഞ് സമരത്തിന് നിര്‍ബന്ധിക്കുന്നു.
കേസില്‍ ബുദ്ധിമുട്ട് അനുഭവിക്കുക സാധാരണ മത്സ്യ തൊഴിലാളികളാണ്. കേസ് നടത്താന്‍ ഏതെങ്കിലും പുരോഹിതര്‍ ഉണ്ടാകുമോയെന്നും മന്ത്രി ചോദിച്ചു. സമരക്കാര്‍ തന്നെ ഇരു ചേരിയിലായി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, News, Top-Headlines, Minister, Controversy, Media worker, Fishermen, Protest, Video, Vizhinjam, Minister V Sivankutty about Vizhinjam port issue.
< !- START disable copy paste -->