കാസര്‍കോട്ട് ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കും; പെരിയ കൊലപാതകം അംഗീകരിക്കാനാവില്ല: പി കരുണാകരന്‍ എംപി
Mar 11, 2019, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 11.03.2019) കാസര്‍കോട്ട് ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമെന്നും പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം അംഗീകരിക്കാനാവില്ലെന്നും എംപിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ പി കരുണാകരന്‍. കാസര്‍കോട് പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയയിലെ ഇരട്ടക്കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. മുഖ്യമന്ത്രി തന്നെ അതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സിപിഎമ്മും ഇടതുകക്ഷികളും കൊലപാതകത്തെ അംഗീകരിക്കുന്നില്ല. ഇടതുമുന്നണിയിലെ എല്ലാവരും സംഭവത്തെ അപലപിച്ചിട്ടുണ്ടെന്നും ഒരുതരത്തിലും കൊലപാതകത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പി കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തവണ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ട്. വലിയ ധ്രൂവീകരണം മണ്ഡലത്തില്‍ ആ തെരഞ്ഞെടുപ്പില്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇക്കുറി ഇടതുസ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുത്തനെ വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ നിരത്തി തന്നെയാണ് ഇടതുമുന്നണി വോട്ട് തേടുക. എന്‍ഡോസള്‍ഫാന്‍ മേഖലയിലും ചികിത്സാ മേഖലയിലും കുടിവെള്ളം, റെയില്‍വേ എന്നിവ സംബന്ധിച്ചും മറ്റും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായെന്നും പി കരുണാകരന്‍ ചൂണ്ടിക്കാട്ടി. തുളു ഭാഷയ്ക്ക് അംഗീകാരം നേടിക്കൊടുക്കാനും മറാഠി വിഭാഗത്തെ എസ് സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതും വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയെന്ന നിലയില്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ വലിയ സ്വാധീനമുണ്ട്. മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി വിജയിക്കുന്നതിനൊപ്പം കേരളത്തില്‍ 2004 ആവര്‍ത്തിക്കാനും സാധ്യതയുണ്ടെന്ന് പി കരുണാകരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി പദ്‌മേഷ് സ്വാഗതം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. സി എച്ച് കുഞ്ഞമ്പു കരുണാകരനൊപ്പം ഉണ്ടായിരുന്നു.

Keywords: Kerala, kasaragod, news, Periya, Murder, P.Karunakaran-MP, Congress, election, Programme, CPM, youth-congress, Meet the press - P Karunakaran