city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാലായിലെ ഉപതിരഞ്ഞെടുപ്പ് ഫലം മഞ്ചേശ്വരവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല; മത്സരം യു ഡി എഫും ബി ജെ പിയും തമ്മില്‍: എം സി ഖമറുദ്ദീന്‍

കാസര്‍കോട്: (www.kasargodvartha.com 28.09.2019) പാലായിലെ ഉപതിരഞ്ഞെടുപ്പ് ഫലം മഞ്ചേശ്വരവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ പറഞ്ഞു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈയുടെ അവകാശവാദത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരവും പാലാ മണ്ഡലവും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല. അവിടെ യു ഡി എഫും എല്‍ ഡി എഫും തമ്മിലായിരുന്നു മത്സരം. എന്നാല്‍ മഞ്ചേശ്വരത്ത് യു ഡി എഫും ബി ജെ പിയും തമ്മിലാണ് മത്സരമെന്ന് ഖമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

പാലായിലെ ഉപതിരഞ്ഞെടുപ്പ് ഫലം മഞ്ചേശ്വരവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല; മത്സരം യു ഡി എഫും ബി ജെ പിയും തമ്മില്‍: എം സി ഖമറുദ്ദീന്‍


മഞ്ചേശ്വരത്ത് ലീഗ് വിമതന്‍ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ മത്സരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്കൊന്നും ഈ അവസരത്തില്‍ പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ച ചെയ്യേണ്ട വിഷയമാണെങ്കില്‍ പാര്‍ട്ടി നേതൃത്വം അതിടപെട്ട് പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം മറുപടി നല്‍കി. പാണക്കാട്ട് മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് നേതാക്കള്‍ പ്രതിഷേധം പ്രകടിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അഭിപ്രായ പ്രകടനം മാത്രമാണ് ഉണ്ടായതെന്നും പ്രതിഷേധമല്ലെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് തങ്ങള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതോടെ മറ്റുള്ള കാര്യങ്ങളെല്ലാം അവസാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Video, Kasaragod, Kerala, news, Top-Headlines, Manjeshwaram, by-election, MC Khamaruddin about manjeshwaram by election
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia