Sculptures | ബേക്കൽ ബീചിൽ 22 അടി ഉയരമുള്ള 'അമ്മൂമ്മയ്ക്ക് ഒരു ഉമ്മ' ശിൽപമടക്കം സാമൂഹ്യ തിന്മകൾക്കെതിരെ ജീവൻ തുളുമ്പുന്ന കലാ സൃഷ്ടികൾ; മഞ്ജിമ മണി ശ്രദ്ധേയയാവുന്നു
Nov 21, 2022, 14:42 IST
കാലിക്കടവ്: (www.kasargodvartha.com) ജീവൻ തുടിക്കുന്ന ശിൽപങ്ങൾ പ്രത്യേക കരവിരുതിൽ തീർത്ത് മഞ്ജിമ താരമാവുകയാണ്. ടെറാകോടയിലും കളിമണ്ണിലും മഞ്ജിമ തീർത്ത നിരവധി ശിൽപങ്ങൾ കാണാൻ നാട്ടുകാരും സഹപാഠികളും വീട്ടിലെത്തുകയാണ്. സമകാലീന വിഷയങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ശിൽപങ്ങളാണ് മഞ്ജിമയെ വേറിട്ട കലാകാരിയാക്കുന്നത്. സാമൂഹ്യ തിന്മക്കെതിരെയുള്ള ചിത്ര രൂപങ്ങളും മറ്റും ചെയ്യാറുണ്ടെങ്കിലും ഇത് ശിൽപത്തിൽ സന്നിവേശിപ്പിക്കുന്ന രീതി വളരെ അപൂർവം കഴിവുള്ളവർക്കേ വഴങ്ങാറുള്ളൂവെന്ന് പ്രശസ്ത ശിൽപിയും മഞ്ജിമയുടെ ഗുരുനാഥനുമായ രവീന്ദ്രൻ തൃക്കരിപ്പൂർ പറയുന്നു.
ഇതിനകം ഇരുനൂറിലധികം ചെറുതും വലുതുമായ ശിൽപങ്ങൾ മഞ്ജിമ നിർമിച്ചിട്ടുണ്ട്. കയ്യൂർ ഗവ. ഹയർ സെകൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിനിയായ മഞ്ജിമ നിരവധി ജില്ലാ - സംസ്ഥാന മത്സരങ്ങളിൽ ജേതാവ് കൂടിയാണ്. ലൈബ്രറി കൗൺസിൽ സംസ്ഥാന ചിത്രരചനയിലും ജില്ലാ ശാസ്ത്രമേളയിലും സംസ്ഥാന ശാസ്ത്രമേളയിലും ശിൽപ നിർമാണത്തിൽ സമ്മാനങ്ങളും സർടിഫികറ്റുകളും നേടിട്ടുണ്ട്. കേരളത്തിലുടനീളം ചിത്രശിൽപ പ്രദർശനം നടത്താനുള്ള തയ്യാറെടുപ്പിലാണ് മഞ്ജിമയിപ്പോൾ.
കേരള സാംസ്കാരിക ചക്രവാളം സ്കൂൾ ഓഫ് ആർട്സിൽ ചിത്ര ശിൽപ കലാപഠനം നടത്തിവരുന്നു. ബേക്കൽ ബീചിൽ 22 അടി ഉയരമുള്ള 'അമ്മൂമ്മയ്ക്ക് ഒരു ഉമ്മ' എന്ന ശിൽപത്തിന്റെ നിർമാണത്തിലും മഞ്ജിമയുടെ കൊച്ചു കരങ്ങളുണ്ട്. മഹാത്മാഗാന്ധി, അമ്മയും കുഞ്ഞും, അപ്പൂപ്പൻ, കൊറോണക്കെതിരെ, അമ്മക്കൊരു ഉമ്മ, അമ്മ, അമ്മൂമ്മയും മകളും, ബ്രിടീഷ് രാജ്ഞി, ഓർമകളുടെ കാൽപ്പാടുകൾ, നിഴൽ, ടാഗോറിന്റെ അപ്പൂപ്പൻ, ഇൻഡ്യൻ, കലോത്സവത്തിലെ കുട്ടികൾ തുടങ്ങിയവയാണ് ചില ശിൽപങ്ങൾ. പിലിക്കോട് വേങ്ങാപ്പാറയിലെ സൗപർണികയിൽ മണി - അധ്യാപികയായ സുജിത ദമ്പതികളുടെ മകളാണ്. ഒൻപതാം തരം വിദ്യാർഥിയായ ആരുഷ് സഹോദരനാണ്.

Keywords: Manjima Mani is notable for her sculptures, Kerala, News, Top-Headlines, Kalikadav, Bekal, Arts, Sculptures.