city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രചരണത്തിന് കരുത്തേകാന്‍ ആര്‍എസ്എസ്; ഏകോപിപ്പിക്കാന്‍ നേതൃനിരയും; മഞ്ചേശ്വരത്ത് പ്രചണ്ഡപ്രചരണത്തില്‍ ബിജെപി; സ്ഥാനാര്‍ത്ഥിയോടൊപ്പം കാസര്‍കോട് വാര്‍ത്ത

മഞ്ചേശ്വരം: (www.kasargodvartha.com 15.10.2019) കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപെട്ട വിജയം. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ കളത്തിലിറങ്ങാന്‍ നിയോഗിച്ചത് ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാറിനെ. കേരളത്തിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് മഞ്ചേശ്വരം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 5 നിയമസഭാ മണ്ഡലങ്ങളില്‍ ഏറ്റവും പ്രാധാന്യം കല്‍പിക്കുന്നതും സാധ്യതയേറിയതും ഇതുതന്നെ. ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രകടമായ സ്വാധീനവും ജാതിമത സംഘടനകളുടെ വേരോട്ടവും ഗതിനിര്‍ണയിക്കുന്ന മഞ്ചേശ്വരത്ത് ബിജെപി നേതൃത്വത്തിന് പ്രതീക്ഷകള്‍ ഏറെയാണ്.

പ്രചരണത്തിന് കരുത്തേകാന്‍ ആര്‍എസ്എസ്; ഏകോപിപ്പിക്കാന്‍ നേതൃനിരയും; മഞ്ചേശ്വരത്ത് പ്രചണ്ഡപ്രചരണത്തില്‍ ബിജെപി; സ്ഥാനാര്‍ത്ഥിയോടൊപ്പം കാസര്‍കോട് വാര്‍ത്ത


ശക്തികേന്ദ്രങ്ങളില്‍ അടിത്തട്ടില്‍ നിന്നുള്ള അണികളെ ഇറക്കിയുള്ള പ്രചരണത്തിനാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചൊവ്വാഴ്ച എന്‍മകജെ പഞ്ചായത്തിലെ അഞ്ച് സ്വീകരണകേന്ദ്രങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍ എത്തിയത്. ആദ്യ പ്രചരണകേന്ദ്രമായ വാണി നഗറില്‍ സ്ഥാനാര്‍ത്ഥിയെ കാത്ത് ഒട്ടേറെ സ്ത്രീവോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരിന്നു. തുടര്‍ന്ന് കജംപാടി, നല്‍ക, ബേങ്കപദവ്, ബജകൂഡ്ലു എന്നീ കേന്ദ്രങ്ങളിലും ഉജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സ്ഥാനാര്‍ത്ഥിയെത്തി.

മഞ്ചേശ്വരം മണ്ഡലം വികസനത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പൂജ്യത്തില്‍ നില്‍ക്കുകയാണെന്നും ഇടത് വലത് മുന്നണികള്‍ അവഗണന മാത്രമാണ് വോട്ടര്‍മാര്‍ക്ക് സമ്മാനിച്ചതെന്നും എന്‍ഡിഎ നേതാക്കള്‍ തീപ്പൊരി പ്രസംഗത്തിലൂടെ പറയുമ്പോള്‍ ജനം കൈയ്യടിച്ച് അത് ശരിവെക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് പോലും ഇവര്‍ താല്പര്യം കാണിച്ചില്ല. കഴിഞ്ഞ കുറച്ചുകാലത്തിനിടയ്ക്ക് കേന്ദ്രത്തില്‍ നിന്നും ജനകീയ പദ്ധതികള്‍ ലഭ്യമായി. അതുകൊണ്ട് തന്നെ മഞ്ചേശ്വരത്തെ ജനങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിനെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

സ്ത്രീ സുരക്ഷയും സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ ഇതുവരെയും മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ക്ക് കഴിഞ്ഞില്ല. ഭരണകക്ഷി സ്ത്രീപീഡകരെ രക്ഷപെടുത്തുന്നു. എന്നാല്‍ ഇത്തരം ആള്‍ക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന നിയമനിര്‍മാണം നടത്തിയത് ബിജെപി ഗവണ്മെന്റ് ആണെന്ന് പ്രചാരണത്തില്‍ ഊന്നി പറയുന്നു. ഭാഷ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാ വിഷയമാണ്. വിദ്യാഭ്യാസ മേഖലയില്‍ പോലും അതിന്റെ അലയൊലികള്‍ കാണാം. ശബരിമല സ്ത്രീപ്രവേശനമാണ് മറ്റൊരു പ്രധാന പ്രചരണ വിഷയം. ഇടത് മുന്നണി കേരളത്തിലെ വിശ്വസിക്കാളെയാകെ വഞ്ചിച്ചുവെന്നും എന്നാല്‍ വിശ്വസിക്കാളോടൊപ്പം നിന്ന് പോരാടിയത് ബിജെപി മാത്രമാണെന്നും ഓരോ പ്രചാരണ കേന്ദ്രങ്ങളിലും ഊന്നി പറയുന്നു.

മഞ്ചേശ്വരം മണ്ഡലത്തില്‍ നിലവില്‍ ഇടതുപക്ഷം അപ്രസക്തമാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. പ്രധാന എതിരാളി യുഡിഎഫ് തന്നെ. പക്ഷെ യുഡിഎഫ് മണ്ഡലത്തില്‍ നടത്തിയ പ്രകടനങ്ങളില്‍ ജനങ്ങള്‍ തൃപ്തരല്ല എന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. പ്രചാരണത്തിന്റെ അവസാനഘട്ടം എത്തിയതോടെ ഇനി മഹിളകളെ രംഗത്തിറക്കാന്‍ പരിപാടികള്‍ ക്രമീകരിച്ചിരിക്കുകയാണ്. ബിജെപിയുടെ യുവ നേതാവും ബാംഗ്ലൂര്‍ സൗത്ത് എംപിയുമായ തേജസ്വീ സൂര്യ, സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ള, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ മണ്ഡലത്തില്‍ എത്തിക്കഴിഞ്ഞു. ദേശീയ നേതാവും കര്‍ണാടക പ്രസിഡന്റുമായ നളീന്‍ കുമാര്‍ കട്ടീലിനെയാണ് പ്രചരണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

ആര്‍എസ്എസിന്റെ ചിട്ടയോടെയുള്ള പ്രവര്‍ത്തനവും ഏകോപനവും ബിജെപിക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും സ്‌ക്വാഡ് വര്‍ക്കുകള്‍ നടത്തി പ്രവര്‍ത്തകരെ ആവേശത്തിലാക്കിയതും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ തവണ നഷ്ടപെട്ട വിജയം പാതിന്മടങ് തിളക്കത്തോടെ കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ബിജെപിയുടെ പ്രചാരണം മുന്നോട്ട് നീങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, kasaragod, Manjeshwaram, by-election, BJP, LDF, UDF, CPM, election, manjeswaram by election: kasargodvartha team with nda candidate

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia