മഞ്ചേശ്വരത്ത് കലാശക്കൊട്ടിന്റെ പൊടിപൂരം; തിളച്ചുമറിഞ്ഞ പ്രചരണത്തിന് ആവേശത്തില്‍ പരിസമാപ്തി
Oct 19, 2019, 18:04 IST
മഞ്ചേശ്വരം: (www.kasargodvartha.com 19.10.2019) ഒരു മാസത്തിലധികമായി തിളച്ചുമറിഞ്ഞ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് കലാശക്കൊട്ടോടെ പരിസമാപ്തിയായി. ഇനി ഒരു ദിവസം നിശബ്ദ പ്രചരണമാണ്. തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിക്കും. ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഞായറാഴ്ച പോളിംഗ് സാമഗ്രികള്‍ പൈവളിഗെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് വിതരണം ചെയ്യും.
ഉപ്പള, കുമ്പള, ഹൊസങ്കടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മൂന്ന് മുന്നണികളുടെയും കലാശക്കൊട്ട് നടന്നത്. മുന്നണികള്‍ക്കും കലാശക്കൊട്ടിനുള്ള സ്ഥലങ്ങള്‍ പോലീസ് ക്രമീകരിച്ച് നല്‍കിയിരുന്നതിനാല്‍ സമാധാനപരമായാണ് കലാശക്കൊട്ട് അവസാനിച്ചത്. റോഡ് ഷോയും മറ്റും നടത്തിയാണ് കലാശക്കൊട്ട് നടക്കുന്ന സ്ഥലത്തേക്ക് സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരുമെത്തിയത്.
യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍ ഉപ്പള ജംഗ്ഷനില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചരണ ഓഫീസിലെത്തുകയും റോഡ് ഷോയായി കുമ്പള ടൗണിലെത്തിയാണ് പ്രചരണം അവസാനിപ്പിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ കുമ്പളയില്‍ നിന്നും ഉപ്പളയിലെത്തിയാണ് കൊട്ടിക്കലാശത്തില്‍ പങ്കെടുത്തത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റൈ കുമ്പളയില്‍ നിന്നും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊത്തം ഉപ്പളയിലെത്തി പ്രചരണം അവസാനിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, by-election, Top-Headlines, Manjeshwaram by election propaganda end
< !- START disable copy paste -->