ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത് മരപ്പണിക്കാരന്‍; സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായി ബന്ധുക്കള്‍, പാലത്തിന് സമീപത്തു നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണും പേഴ്‌സും ആര്‍ സി ബുക്കും കണ്ടെത്തി
Aug 17, 2019, 16:37 IST
കാസര്‍കോട്: (www.kasargodvartha.com 17/08/2019) ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത് അണങ്കൂര്‍ സ്വദേശിയായ മരപ്പണിക്കാരന്‍. അണങ്കൂരിലെ കെ അശോകനാണ്(45) പുഴയിലേക്ക് ചാടിയതെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. അശോകന് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായും അടുത്തിടെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നതായും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പാലത്തിന് സമീപത്തു സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടാണ് ആളുകള്‍ നോക്കി നില്‍ക്കെ അശോകന്‍ ചാടിയതെന്നാണ് പോലീസ് പറയുന്നത്. സ്‌കൂട്ടറില്‍ നിന്നും അശോകന്റെ മൊബൈല്‍ ഫോണും പേഴ്‌സും വണ്ടിയുടെ ആര്‍ സി ബുക്കും കണ്ടെത്തിയിട്ടുണ്ട്. പുഴയില്‍ ചാടിയ ആള്‍ കരയിലേക്ക് നീന്തി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നുവെന്നും എന്നാല്‍ പകുതിയില്‍ എത്തിയപ്പോള്‍ മുങ്ങി താഴുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ കാലിനേറ്റ പരിക്ക് അശോകനെ തളര്‍ത്തിയിരുന്നതായും അതോടൊപ്പം സാമ്പത്തിക പ്രയാസവും കൂടി ആയതോടെയായിരിക്കാം അശോകനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്. പുഴയില്‍ കാണാതായ അശോകന് വേണ്ടി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.
Related news:
ചന്ദ്രഗിരിപ്പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി; പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Police, Police, Accident, Suicide-attempt, Injured, man who jumped into river identified