city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | മാലിക് ദീനാര്‍ ഉറൂസിന് തുടക്കമായി; തളങ്കരയിലേക്ക് വിശ്വാസികളുടെ ഒഴുക്ക്

തളങ്കര: (www.kasargodvartha.com) ഹസ്റത് മാലിക് ദീനാര്‍ ഉറൂസിന് തുടക്കമായി. തളങ്കരയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടരുകയാണ്. ആത്മീയ ധന്യതയുടെ നിറവിലാണ് തളങ്കരയും പരിസരവും. ജാതിമത ഭേദമന്യേ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഉറൂസ് പരിപാടികളില്‍ സംബന്ധിക്കാനായി വന്നുകൊണ്ടിരിക്കുന്നത്. ഉറൂസിന് തുടക്കം കുറിച്ച് രാവിലെ നടന്ന മാലിക് ദീനാര്‍ മഖാം സിയാറതിന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ നേതൃത്വം നല്‍കി. പണ്ഡിതരും മതനേതാക്കളും വിശ്വാസികളടക്കം നൂറുകണക്കിനാളുകല്‍ പങ്കെടുത്തു.
            
Uroos | മാലിക് ദീനാര്‍ ഉറൂസിന് തുടക്കമായി; തളങ്കരയിലേക്ക് വിശ്വാസികളുടെ ഒഴുക്ക്

ഉറൂസിനായി വിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. പള്ളി നവീകരിക്കുകയും പള്ളിപരിസരം മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ദിവസങ്ങളായി പണ്ഡിതന്മാരും പ്രമുഖ പ്രഭാഷകരും പരിപാടികളില്‍ സംബന്ധിക്കും. ജനുവരി 15ന് പുലര്‍ചെ സുബഹി നിസ്‌കാരത്തിന് ശേഷം അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
         
Uroos | മാലിക് ദീനാര്‍ ഉറൂസിന് തുടക്കമായി; തളങ്കരയിലേക്ക് വിശ്വാസികളുടെ ഒഴുക്ക്

സിയാറത് സദസില്‍ മംഗ്‌ളുറു-കീഴൂര്‍ ഖാസി ത്വാഖ അഹ്മദ് മൗലവി, യുഎം അബ്ദുര്‍ റഹ്മാന്‍ മൗലവി, ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി, നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖത്വീബ് അബ്ദുര്‍ റഹ്മാന്‍ മദനി, പള്ളം ഖത്വീബ് മുനീര്‍ സഅദി, തളങ്കര പടിഞ്ഞാര്‍ ഖത്വീബ് നൗഫല്‍ ഹുദവി, യൂസഫ് ബാഖവി ഖാസിയാറകം, കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത് പ്രസിഡണ്ട് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ജെനറല്‍ സെക്രടറി ടിഇ അബ്ദുല്ല, ട്രഷറര്‍ എന്‍എ അബൂബകര്‍, ഉറൂസ് കമിറ്റി കണ്‍വീനര്‍ എ അബ്ദുര്‍ റഹ്മാന്‍, വൈസ് പ്രസിഡണ്ട് കെഎ മുഹമ്മദ് ബശീര്‍ വോളിബോള്‍, ട്രഷറര്‍ പിഎ സത്താര്‍ ഹാജി, സെക്രടറിമാരായ കെഎം അബ്ദുര്‍ റഹ്മാന്‍, ടിഎ ശാഫി, മാലിക് ദീനാര്‍ ഇസ്ലാമിക് അകാഡമി പ്രിന്‍സിപല്‍ അബ്ദുല്‍ ബാരി ഹുദവി, വൈസ് പ്രിന്‍സിപല്‍ ഇബ്രാഹിം ഹുദവി, മാലിക് ദീനാര്‍ പള്ളി ഇമാം ഹാഫിസ് അബ്ദുല്‍ ബാസിത്, അഹ്മദ് ഹാജി അങ്കോല, അസ്ലം പടിഞ്ഞാര്‍, വെല്‍കം മുഹമ്മദ്, കെഎച് അശ്‌റഫ്, ഹസൈനാര്‍ ഹാജി തളങ്കര, കെഎം ബശീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords:  Latest-News, Kerala, Kasaragod, Top-Headlines, Video, Malik Deenar, Uroos, Religion, Thalangara, Malik Dinar Uroos begins.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia