city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢഗംഭീരമായ തുടക്കം; പതാക ഉയര്‍ന്നു

കാസര്‍കോട്: (www.kasargodvartha.com 06.10.2017) തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ 2017 നവംമ്പര്‍ രണ്ടിന് വ്യാഴാഴ്ച മുതല്‍ നവംമ്പര്‍ 12 ഞായറാഴ്ച രാവിലെ വരെ നടക്കുന്ന ചരിത്ര പ്രസിദ്ധമായ മാലിക് ദീനാര്‍ (റ) ഉറൂസിന് തുടക്കം കുറിച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ പതാകയുയര്‍ത്തി. നൂറുകണക്കിന് ആളുകളെ സാക്ഷി നിര്‍ത്തി ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് യഹ് യ തളങ്കരയാണ് പതാക ഉയര്‍ത്തിയത്.

ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. നവീകരിച്ച മസ്ജിദ് കമ്മിറ്റി ഓഫീസ് ത്വാഖ അഹ് മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, അബൂബക്കര്‍ സിദ്ദീഖ് നദ് വി, സയ്യിദ് യഹ് യ ബുഖാരി തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, എന്‍ എ നെല്ലക്കുന്ന് എം എല്‍ എ, ടി ഇ അബ്ദുല്ല, എജിസി ബഷീര്‍, എ. അബ്ദുര്‍ റഹ് മാന്‍, ബഷീർ ദാരിമി, ഉസ്മാൻ കടവത്ത്, ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍ എസ് രാജേഷ് കുമാര്‍, മുന്‍ പ്രസ്‌ക്ലബ് പ്രസിഡണ്ട് സണ്ണിജോസഫ്, പ്രസ്‌ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി, സെക്രട്ടറി വിനോദ് പായം, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, എ എം കടവത്ത്, കെ എം അബ്ദുര്‍ റഹ് മാന്‍, മുക്രി ഇബ്രാഹിം ഹാജി, ബഷീര്‍ വോളിബോള്‍, പി.എ. അഷ്‌റഫലി, അഷ് റഫ് എടനീർ, മൻസൂർ മല്ലത്ത്, കെ.എച്ച് അഷ്‌റഫ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, മുജീബ് കളനാട്, സുബൈര്‍ പള്ളിക്കാല്‍, എ എ ജലീല്‍, സി എല്‍ ഹമീദ്, അബ്ദുല്ല ഫൈസി ചെങ്കള, മൊയ്തീന്‍ കൊല്ലമ്പാടി, സഹീര്‍ ആസിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢഗംഭീരമായ തുടക്കം; പതാക ഉയര്‍ന്നു

ഒക്ടോബര്‍ 12 വ്യാഴാഴ്ച മുതല്‍ മതപ്രഭാഷണ പരമ്പര ആരംഭിക്കും. വൈകിട്ട് ഏഴ് മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ മത പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് കെ എം അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും.

ഒക്ടോബര്‍ 13 ന് അല്‍ഹാഫിസ് അനീ സുല്‍ ഖാസിമി തിരുവനന്തപുരം, 14ന് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, 15ന് ഷൗക്കത്തലി വെള്ളമുണ്ട, 16ന് മീരാന്‍ ബാഖവി, 17 ന് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ, 18ന് എ പി മുഹമ്മദ് മുസ്ല്യാര്‍ കാന്തപുരം, 19ന് അന്‍വര്‍ അലി ഹുദവി, 20ന് സിറാജുദ്ദീന്‍ ദാരിമി കക്കാട്, 21ന് ഷാഫി സഖാഫി മുണ്ടമ്പ്ര, 22ന് അബ്ദുല്‍ അസീസ് അഷ്റഫി പാണത്തൂര്‍, 23ന് അഷ്റഫ് റഹ് മാനി ചൗക്കി, 24ന് അബൂഫിദ അന്‍സാരി മൗലവി റഷാദി, 25ന് അഡ്വ. ഹനീഫ് ഹുദവി ദേലംപാടി, 26ന് അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, 27ന് ഖലീല്‍ ദാരിമി ഖാസിയാരകം, 28ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, 29ന് നൗഫല്‍ ഹുദവി കൊടുവള്ളി, 30ന് അബൂ ഹന്നത്ത് കുഞ്ഞിമുഹമ്മദ് മൗലവി, 31ന് അല്‍ ഹാഫിസ് സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം, നവംമ്പര്‍ ഒന്ന് ബുധനാഴ്ച ഹാറൂണ്‍ അഹ്സനി ഉള്ളാള്‍ പ്രഭാഷണം നടത്തും. വൈകിട്ട് ഏഴു മണി മുതല്‍ ഒമ്പതു മണി വരെയാണ് മതപ്രഭാഷണം.

മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢഗംഭീരമായ തുടക്കം; പതാക ഉയര്‍ന്നു

നവംമ്പര്‍ രണ്ടിന് വ്യാഴാഴ്ച രാത്രി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉറൂസ് പരിപാടി ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍, ത്വാഖ അഹ് മദ് മൗലവി, എം ടി അബ്ദുല്ല മുസ്ല്യാര്‍, ഹസ്സന്‍ സഖാഫി സംബന്ധിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖ പണ്ഡിതന്മാരും, വാഗ്മികളും, നേതാക്കളും സംബന്ധിക്കും. നവംബര്‍ 12ന് രാവിലെ മുതല്‍ ജനലക്ഷങ്ങള്‍ക്ക് അന്നദാനം നടത്തി ഉറൂസ് സമാപിക്കും.


മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢഗംഭീരമായ തുടക്കം; പതാക ഉയര്‍ന്നു

മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢഗംഭീരമായ തുടക്കം; പതാക ഉയര്‍ന്നു

മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢഗംഭീരമായ തുടക്കം; പതാക ഉയര്‍ന്നു

മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢഗംഭീരമായ തുടക്കം; പതാക ഉയര്‍ന്നു

മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢഗംഭീരമായ തുടക്കം; പതാക ഉയര്‍ന്നു

മാലിക് ദീനാര്‍ ഉറൂസിന് പ്രൗഢഗംഭീരമായ തുടക്കം; പതാക ഉയര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Makham-uroos, Malik deenar, Malik Deenar Uroos flag hoisted
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia