city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'മലയാളം കേറാ മൂലയില്‍' താലൂക് ഭരണഭാഷാ വികസന സമിതിയുടെ മലയാള സമ്മേളനം; ഒക്ടോബര്‍ 30 ന് തുടങ്ങും; വരവേറ്റ് വോര്‍ക്കാടി

കാസര്‍കോട്: (www.kasargodvartha.com 23.10.2021) മഞ്ചേശ്വരം താലൂക് ഭരണഭാഷാ വികസന സമിതിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30,31, നവംബര്‍ ഒന്ന് തീയതികളില്‍ വോര്‍ക്കാടി പഞ്ചായത്തിലെ വിശ്വപ്രഭാ ഹാളില്‍ മലയാള സമ്മേളനം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാളം കേറാ മൂലയായ വൊര്‍ക്കാടിയില്‍ നടക്കുന്ന സമ്മേളനം അതീവ സന്തോഷത്തോടെയാണ് ജനങ്ങള്‍ സ്വാഗതം ചെയ്യുന്നതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
                     
'മലയാളം കേറാ മൂലയില്‍' താലൂക് ഭരണഭാഷാ വികസന സമിതിയുടെ മലയാള സമ്മേളനം; ഒക്ടോബര്‍ 30 ന് തുടങ്ങും; വരവേറ്റ് വോര്‍ക്കാടി

30ന് മൂന്ന് മണിക്ക് ഹൊസങ്കടിയില്‍ നിന്ന് ആരംഭിക്കുന്ന വിളംബര ജാഥയോട് കൂടിയാണ് പരിപാടികള്‍ ആരംഭിക്കുക. താലൂകിലെ എട്ട് പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് എട്ട് മോടോര്‍ സൈകിളുകള്‍ ജാഥയില്‍ അണിനിരക്കും. നേതാക്കളായ എംകെ അലി, എസ് വിനായകന്‍, അബ്ബാസ് ഓണന്ത, ബിഎ മജീദ്, അലി മജീര്‍ പള്ള, ഡിഎ മജീദ്, ഡികെ മൂസ, ഹമീദ് കണിയൂര്‍ അനുഗമിക്കും. ജാഥക്ക് ആനക്കല്ലില്‍ സ്വീകരണം ഏര്‍പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് മജീര്‍ പള്ളയില്‍ പൊതുസമ്മേളനം നടക്കും. 31ന് രാവിലെ 10 മണിക്ക് എ കെ എം അശ്റഫ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സപ്ത ഭാഷാ സംഗമം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. എന്‍എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. 2022 ലെ ഡയറി, കലന്‍ഡര്‍ വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാരതി പ്രകാശനം ചെയ്യും. കുമ്പള ഡോക്ടേഴ്‌സ് ആശുപത്രി ജനറല്‍ മാനജര്‍ മിഥുന്‍ എ നായര്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാ -സാഹിത്യ പരിപാടികള്‍ നടക്കും. നവംബര്‍ ഒന്നിന് കെ എഫ് ഇഖ്ബാല്‍ ഉപ്പള ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നതോടെ സമ്മേളനം സമാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് എം കെ അലി, ട്രഷറര്‍ അബ്ബാസ് ഓണന്ത, അലി എ ഖാദര്‍, അലി മജീര്‍ പള്ള, ഡി എ മജീദ്, ഡി കെ മൂസ എന്നിവര്‍ സംബന്ധിച്ചു.

 


Keywords: News, Kerala, Kasaragod, Press meet, Press Club, Video, Malayalam, Conference, District, President, Malayalam Conference at Vorkady from Octobar 30.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia