Protest | 'ക്ഷേത്ര സ്ഥാനികന്മാരുടെയും കോലാധാരികളുടെയും പ്രതിമാസ വേതനം മുടങ്ങിയിട്ട് 12 മാസങ്ങള്‍'; ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി തിങ്കളാഴ്ച കലക്ടറേറ്റിന് മുമ്പില്‍ ഉപവാസമിരിക്കും
Nov 4, 2022, 20:16 IST
കാസര്‍കോട്: (www.kasargodvartha.com) ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച (നവംബര്‍ ഏഴ്) കലക്ടറേറ്റിന് മുമ്പില്‍ ഏകദിന ഉപവാസ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലബാറിലെ വിവിധ സമുദായങ്ങളിലെ ക്ഷേത്ര സ്ഥാനികന്മാരുടെയും കോലാധാരികളുടെയും പ്രതിമാസ വേതനം മുടങ്ങിയിട്ട് 12 മാസമായി. വിവിധ ഇടപെടലുകള്‍ നടന്നിട്ടും ഇതുവരെ കുടിശ്ശിക നല്‍കാന്‍ ആയിട്ടില്ല.
കേരള സര്‍കാര്‍ പ്രതിമാസ വേതനം 1400 രൂപയായി വര്‍ധിപ്പിച്ചു എങ്കിലും സമയബന്ധിതമായി നല്‍കാത്തത് കൊണ്ട് ആചാരക്കാരും കോലാധാരികളും വലിയ പ്രയാസം അനുഭവിക്കുകയാണ്. കൂടാതെ 2016 ന് ശേഷം പുതിയ അപേക്ഷകള്‍ സ്വീകരിക്കാത്തത് കൊണ്ട് പുതുതായി ആചാരം കൊണ്ടവരും കോലാധാരികളും വലിയ പ്രയാസത്തിലുമാണ്. നിലവില്‍ 1400 രൂപ ഉള്ളത് 3000 രൂപയായി വര്‍ധിപ്പിക്കണമെന്നുള്ള ആവശ്യമടക്കം ഉന്നയിച്ചു കൊണ്ടാണ് ഉപവാസ സമരമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രാജന്‍ പെരിയ, കെ നാരായണന്‍, കുഞ്ഞിരാമന്‍ വിവി എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Temple, Collectorate, March, Protest, Video, Malabar Theeya Community Temple, Malabar Theeya Community Temple Protection Committee will hold one-day fast in front of collectorate on Monday.
< !- START disable copy paste -->