'കാസര്‍കോട്ടെ പോലീസിന് ഒരു അയര്‍ലന്‍ഡുകാരന്‍ സുഹൃത്ത്', വിദേശിയെ സുഹൃത്തായി കിട്ടിയ സംഭവങ്ങള്‍ ഇങ്ങനെ...
Oct 13, 2019, 16:35 IST
കാസര്‍കോട്: (www.kasargodvartha.com 13.10.2019) വിദേശിയുടെ പാസ്പോര്‍ട്ടും പണവുമടങ്ങിയ ബാഗ് മദ്യശാലയില്‍ നഷ്ടപ്പെട്ടു. ഒടുവില്‍ കാസര്‍കോട് ടൗണ്‍ പോലിസെത്തി ബാഗ് കണ്ടെത്തി. ലോകം ചുറ്റിക്കറങ്ങുന്നതിന്റെ ഭാഗമായി മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടെത്തിയ അയര്‍ലാന്‍ഡ് സ്വദേശി തോമസ് ജോസഫ് പീറ്റര്‍ ലെയ്ന്റെ ബാഗാണ് നഷ്ടപെട്ടത്. എല്ലാ രേഖകളും അടങ്ങിയ ബാഗ് കിട്ടിയില്ലെങ്കില്‍ തിരിച്ച് നാട്ടിലേക്ക് പോകുന്ന കാര്യം പ്രതിസന്ധിയിലാകുമെന്നോര്‍ത്ത് പരിഭ്രാന്ത്രിയിലായിരുന്നു പീറ്റര്‍ ലെയ്ന്‍.
ശനിയാഴ്ചയാണ് സംഭവം. കാസര്‍കോട്ടെത്തിയ അദ്ദേഹം ഇവിടെ ഒരു മുറിയെടുക്കുകയും മദ്യം കഴിക്കാനായി ഒരു മദ്യശാലയിലുമെത്തി. ഇവിടെ വെച്ച് ചിലര്‍ ഇദ്ദേഹവുമായി കൂട്ടുകൂടി ഒപ്പമിരുന്ന് പാട്ടും പാടി മദ്യവും കഴിച്ച് സംഭവം ജോറാക്കി. ഇതിനിടെയിലെപ്പോഴോ ബാഗ് നഷ്ടമായി. ഇതോടെ തോമസ് ജോസഫ് അങ്കലാപ്പിലായി. എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന അദ്ദേഹം കാസര്‍കോട് പോലീസിനെ സമീപിച്ചു. തന്റെ പാസ്‌പോര്‍ട്ടടക്കമുള്ള രേഖകളും പണവും അതിലാണെന്നും എങ്ങനെയെങ്കിലും ബാഗ് കണ്ടെത്തിത്തരണമെന്നും പോലീസിനോട് അഭ്യര്‍ത്ഥിച്ചു.
അദ്ദേഹത്തിന്റെ പരാതി ഗൗരവപൂര്‍വ്വം കണക്കിലെടുത്ത് ബാഗ് തപ്പിയിറങ്ങിയ പോലീസ് ആദ്യം ചെന്നത് ബാഗ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ മദ്യശാലയിലേക്കായിരുന്നു. അവിടുത്തെ അന്വേഷണത്തില്‍ തന്നെ ബാഗ് കണ്ടെത്താനായി. മദ്യശാലയ്ക്ക് കുറച്ചകലെയുള്ള കടവരാന്തയില്‍ ബാഗ് ഉപേക്ഷിച്ച നിലയിലായിരുന്നു. പരിശോധനയില്‍ ഒന്നും നഷ്ടപ്പെട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് തോമസ് ജോസഫിന്റെ ശ്വാസം നേരെ വീണത്.
ബാഗ് തിരിച്ച് കിട്ടിയ സന്തോഷത്തില്‍ പീറ്റര്‍ ലെയ്ന്‍ പോലീസിനെ വാനോളം പുകഴ്ത്തി നന്ദി അറിയിക്കുമ്പോള്‍ വിതുമ്പുകയായിരുന്നു. കാസര്‍കോട്ടെ പോലീസ് എല്ലാ കാലത്തും എന്റെ ഉറ്റ സുഹൃത്തായിരിക്കുമെന്നും അയര്‍ലാന്‍ഡിലേക്ക് വരുന്നവര്‍ തന്നെ വിളിക്കണമെന്നും പറഞ്ഞു. പോലീസുകാരൊത്ത് ഫോട്ടോ എടുക്കുകയും കുറെയേറെ സംസാരിക്കുകയും ചെയ്ത ശേഷമാണ് അയര്‍ലാന്‍ഡ് സ്വദേശി സ്റ്റേഷനില്‍ നിന്നും മടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Video, kasaragod, Kerala, news, Police, Passport, Bar, Friend, Ireland native given Thanks to Kasaragod police < !- START disable copy paste -->