കേരളം കല്യോട്ടേക്ക്; മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സി പി എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ വനിതാ മഹാ സംഗമം 5 ന്, കെ കെ രമ സംബന്ധിക്കും, ഇരട്ടക്കൊലക്കേസ് സി ബി ഐക്ക് വിടണമെന്ന് ആവശ്യം
Mar 2, 2019, 20:56 IST
കാസര്‍കോട്: (www.kasargodvartha.com 02.03.2019) കേരള കല്യോട്ടേക്ക് എന്ന മുദ്രവാക്യവുമായി മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സി പി എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ വനിതാ മഹാസംഗമം ഫെബ്രുവരി അഞ്ചിന് കല്യോട്ട് നടക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇരട്ടക്കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ് പിയെ സ്ഥലം മാറ്റിയ സംഭവത്തോടെ കേസ് അട്ടിമറിക്കാനാണ് സി പി എം ശ്രമമെന്ന് വ്യക്തമായി കഴിഞ്ഞു.
സംഭവത്തിലെ ഗൂഡാലോചന വ്യക്തമാണ്. കൊലയ്ക്കു മുമ്പ് കൊലവിളി പ്രസംഗം നടത്തിയ ജനപ്രതിനിധി കൂടിയായ സി പി എം നേതാവ് വി പി പി മുസ്തഫക്കെതിരെ പോലീസിനു ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ വിവാദമാക്കുകയും ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്യുന്ന സമയത്താണ് ഒരു ജനപ്രതിനിധി കൂടിയായ വി പി പി മുസ്തഫ കൊലവിളി പ്രസംഗം നടത്തിയതിന്റെ പേരില്‍ ഒന്നും ചെയ്യാതിരിക്കുന്നത്.
ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സി ബി ഐ ക്ക് വിടണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെയും ആവശ്യം. സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ഈ മാസം അഞ്ചിനു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമ്മമാരുടെയും പെങ്ങന്മാരുടെയും പെണ്‍മക്കളുടെയും മഹാ സംഗമമാണ് പെരിയ കല്യോട്ട് സംഘടിപ്പിക്കുന്നതെന്നും ലതികാ സുഭാഷ് വ്യക്തമാക്കി. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ കൊല്ലപ്പെട്ടവരുടെ അമ്മമാരും സഹോദരിമാരും ബന്ധു മിത്രാധികളും സംഗമത്തില്‍ സംബന്ധിക്കും. ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയും പരിപാടിക്കെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, നേതാക്കളായ ജോളി കെ ജോര്‍ജ്, ശ്രീകല പി, തെരേസ ഫ്രാന്‍സിസ് എന്നിവരും സംബന്ധിച്ചു.
< !-
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mahila Congress Women Meet on 5th, Kasaragod, News, Periya, Congress, Mahila Congress.
Keywords: Mahila Congress Women Meet on 5th, Kasaragod, News, Periya, Congress, Mahila Congress.