Conference | മടവൂര്‍ കോട്ട 34-ാം വാര്‍ഷിക മഹാസമ്മേളനവും മനുഷ്യ സ്‌നേഹ മഹാസംഗമവും നവംബര്‍ 26, 27 തീയതികളില്‍
Nov 23, 2022, 21:11 IST
കാസര്‍കോട്: (www.kasargodvartha.com) ആലംപാടി മടവൂര്‍ കോട്ട 34-ാം വാര്‍ഷിക മഹാസമ്മേളനം നവംബര്‍ 26, 27 തീയതികളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി ആധ്യാത്മിക സമ്മേളനവും പ്രബോധന സമ്മേളനവും മനുഷ്യ സ്‌നേഹ മഹാസംഗമവും നടക്കും.
ശനിയാഴ്ച രിഫാഈ, ശാദുലി റാതീബുകള്‍ നടക്കും. വൈകീട്ട് നടക്കുന്ന ആത്മീയ സമ്മേളനം യുകെ അബ്ദുല്‍ മജീദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം സഖാഫി വെള്ളിയോട് മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ 10 മണിക്ക് ജലാലിയ്യ റാത്തീബ് നടക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് സാംസ്‌കാരിക സമ്മേളനം കേന്ദ്ര ഹജ്ജ് കമിറ്റി ചെയര്‍മാന്‍ എപി അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് യഹ്‌യ ബുഖാരി തങ്ങള്‍, ഇബ്രാഹിം മഷ്‌റൂര്‍ തങ്ങള്‍, താജുദ്ദീന്‍ ചേരങ്കൈ, അബ്ദുല്‍ ഗഫൂര്‍ ബാദിരി, സുബൈര്‍ മൗലവി, നൂറുല്‍ ശറഫ്, മുഹമ്മദ് ശരീഫ് സുല്‍ത്താന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Press Meet, Conference, Video, Madavoor Kota 34th Annual Conference on 26th and 27th November.
< !- START disable copy paste -->