city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്യാണത്തിന് വിഐപികള്‍ എത്തി; എംഎ യൂസഫ് അലിയുടെ മകള്‍ വന്നത് ഹെലികോപ്ടറില്‍, മമ്മൂട്ടിയുടെ മരുമകനും പങ്കെടുത്തു

ചെമ്മനാട്: (www.kasargodvartha.com 18.08.2019) പരിസരവാസികള്‍ക്ക് ആകാംക്ഷയും കൗതുകവുമായി ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വളപ്പില്‍ ഹെലികോപ്ടര്‍ വന്നിറങ്ങി. പ്രമുഖ വ്യവസായി എംഎ യൂസഫ് അലിയുടെ മകള്‍ സബീന യൂസഫ് അലിയാണ് ഞായറാഴ്ച രാവിലെ 11 മണിയോടെ ഹെലികോപ്ടറില്‍ ചെമ്മനാട് എത്തിയത്. ചെമ്മനാട്ട് കല്ലുവരമ്പ് ബദ്രിയ മന്‍സിലിലെ പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് ശിഹാബുദ്ദീനും കുടുംബവും ചേര്‍ന്ന് അതിഥികളെ സ്വീകരിച്ചു.

സബീനയുടെ ഭര്‍ത്താവ് ഡോ. ശംഷീറിന്റെ ഉടമസ്ഥതയിലുള്ള ബിപിഎസ് ഹെല്‍ത്ത് കെയറിലെ ഡെപ്യൂട്ടി ഫിനാന്‍സ് മാനേജരാണ് ശിഹാബുദ്ദീന്‍. ശിഹാബുദ്ദീന്റെ അനുജന്‍ അബുദാബിയില്‍ സിവില്‍ എഞ്ചിനീയറായ മുഹമ്മദ് സിനാന്റെ കല്യാണ ചടങ്ങില്‍ പങ്കെടുക്കാനാണ് യൂസഫ് അലിയുടെ മകള്‍ സബീന എത്തിയത്. ഡോ. ശംസീറിന് പെട്ടെന്നുണ്ടായ തിരക്ക് മൂലം യാത്ര മാറ്റിവെക്കേണ്ടി വന്നു. പ്രശസ്ത സിനിമാ താരം മമ്മൂട്ടിയുടെ മകള്‍ സുറുമിയുടെ ഭര്‍ത്താവ് റഹാനും വിവാഹച്ചടങ്ങില്‍ സംബന്ധിച്ചു.

കല്യാണത്തിന് വിഐപികള്‍ എത്തി; എംഎ യൂസഫ് അലിയുടെ മകള്‍ വന്നത് ഹെലികോപ്ടറില്‍, മമ്മൂട്ടിയുടെ മരുമകനും പങ്കെടുത്തു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  kasaragod, Kerala, news, marriage, Chemnad, Wedding, Yusuf Ali.M.A, Business-man, MA Yusuf Ali's daughter reached at kasaragod in helicopter

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia