ദുബൈ കെഎംസിസി ഉദുമ പഞ്ചായത് കമിറ്റിയുടെ പ്രഥമ ഡോ. പി എ ഇബ്രാഹിം ഹാജി സ്മാരക സോഷ്യൽ എക്സലൻസ് പുരസ്‌കാരം എം എ റഹ് മാന്
Jan 14, 2022, 20:57 IST
കാസർകോട്: (www.kasargodvartha.com 14.01.2022) ഡോ. പി എ ഇബ്രാഹിം ഹാജിയുടെ നാമധേയത്തിൽ ദുബൈ കെഎംസിസി ഉദുമ പഞ്ചായത് കമിറ്റി നൽകുന്ന പ്രഥമ സോഷ്യൽ എക്സലൻസ് പുരസ്‌കാരം എഴുത്തുകാരനും കഥാകൃത്തും ചിത്രകാരനുമായ എം എ റഹ് മാന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി നടത്തിയ ഇടപെടൽ മുൻ നിർത്തിയാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവുമാണ് അടങ്ങുന്നതാണ് പുരസ്‌കാരം.
ഉദുമ ഗ്രാമപഞ്ചായത് മുൻ പ്രസിഡൻ്റ് കെ എ മുഹമ്മദലി, അഡ്വ. പി വി സുമേഷ്, അബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം ജേതാവിനെ തെരഞ്ഞെടുത്തത്. യുഎഇയിലുള്ള പ്രവാസികളെ സംഘടിപ്പിച്ച് ജനുവരി 30 ന് ദുബൈ കെഎംസിസി ഉദുമ പഞ്ചായത് കമിറ്റി സംഘടിപ്പിക്കുന്ന ഉദുമ സംഗമത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി ഡോ. എം കെ മുനീർ എംഎൽഎ പുരസ്‌കാരം സമ്മാനിക്കും.
ഉദുമ മൂലയിൽ മൊയ്തീൻ കുഞ്ഞി - ഉമ്മാലി ഉമ്മയുടെയും മകനാണ് എംഎ റഹ് മാൻ. തള എന്ന നോവലിന് കാലികറ്റ് സർവകലാശാല അവാർഡും, മഹല്ല് എന്ന നോവലിന് മാമ്മൻ മാപ്പിള അവാർഡും ലഭിച്ചിട്ടുണ്ട്. മൂന്നാം വരവ്, കുലചിഹ്നം, ദലാൽ സ്ട്രീറ്റ്, കടൽ കൊണ്ടു പോയ തട്ടാൻ, ഉന്മാദികളുടെ പൂന്തോട്ടം എന്നീ കഥാസമാഹാരങ്ങളും, ആടും മനുഷ്യരും, (എഡിറ്റർ), ബഷീർ കാലം ദേശം സ്വത്വം (എഡിറ്റർ), ചാലിയാർ അതിജീവന പാഠങ്ങൾ (എഡിറ്റർ), ബഷീർ ഭൂപടങ്ങൾ, പ്രവാസിയുടെ യുദ്ധങ്ങൾ, ഒപ്പു മരം (ചീഫ് എഡിറ്റർ)
എന്നീ ലേഖന സമാഹാരങ്ങളും, ബഷീർ ദ മാൻ, കോവിലൻ എന്റെ അച്ഛാച്ഛൻ എന്നീ തിരക്കഥകളുമാണ് പ്രസിദ്ധപ്പെടുത്തിയ കൃതികൾ.
ബഷീർ ദ മാൻ എന്ന ഡോക്യ മെന്ററിക്ക് 1987 - ലെ ദേശീയ പുരസ്‌കാരം, കേരള സംസ്ഥാന പുരസ്‌കാരം,
ഫിലിം ക്രിടിക്സ് പുരസ്‌കാരം എന്നിവ ലഭിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടക്കാരനായ അറബി വംശജൻ തലാൽ മൻസൂറിനെപ്പറ്റി അതേ പേരിൽ ഖത്വറിൽ വെച്ച് ഒരു ഡോക്യു മെന്ററി പൂർത്തിയാക്കി. കാസർകോട്ടെ എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിന്റെ ഭീകരത അനാവരണം ചെയ്യുന്ന അരജീവിതങ്ങൾക്കൊരു സ്വർഗം എന്ന ഡോക്യു മെന്ററി, ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത എം ടിയുടെ കുമര നെല്ലൂരിലെ കുളങ്ങൾ (ഇൻഡ്യൻ പനോരമ എൻട്രി) അടക്കം ആകെ 12 ഡോക്യുമെന്ററികൾ ചെയ്തു.
സംസ്ഥാന ദേശീയ ചലച്ചിത്ര ജൂറികളിൽ അംഗമായിട്ടുണ്ട്. മൊഗ്രാലിലെ പാട്ട് കൂട്ടായ്മയെപ്പറ്റിയുള്ള ഇശൽ ഗ്രാമം വിളിക്കുന്നു എന്ന ഡോക്യുമെന്ററിക്ക് 2006 - ലെ ടെലിവിഷൻ പുരസ്‌കാരം ലഭിച്ചു. കോവിലൻ എന്റെ അച്ഛാച്ഛൻ എന്ന ഡോക്യുമെന്ററിക്ക് 2006 - ലെ സംസ്ഥാന അവാർഡും ലഭിച്ചു. ഡോ.ടി പി സുകുമാരൻ പുരസ്‌കാരം, പ്രൊഫ. ഗംഗാ പ്രസാദ് പരിസ്ഥിതി പുരസ്‌കാരം, എസ് എസ് എഫ് സാഹിത്യ വേദി പുരസ്‌കാരം, എം എസ് എം പരിസ്ഥിതി പുരസ്‌കാരം എന്നിവ നേടി. 2015 - ൽ കണ്ണൂർ സർവകലാശാല മനുഷ്യാവകാശ പ്രവർത്തനത്തിന് 'ആചാര്യ' പുരസ്‌കാരം നൽകി ആദരിച്ചു.
എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ അനാവരണം ചെയ്യുന്ന ഓരോ ജീവനും വിലപ്പെ ട്ടതാണ് എന്ന പുസ്തകത്തിന് 2016 -ലെ ഓടക്കുഴൽ അവാർഡും ലഭിച്ചു. കേരള സാഹിത്യ അകാഡെമിയുടെ 2021 വർഷത്തെ പുരസ്കാരവും നേടി. കവയിത്രിയും, ചിത്രകാരിയുമായ ഡോ. സാഹിറ റഹ് മാൻ ഭാര്യയാണ്. മകൻ: ഈസ റഹ് മാൻ. മരുമകൾ ശെറിൻ ഈസ ആർകിടെക്റ്റും ചിത്രകാരിയുമാണ്.
വാർത്താസമ്മേളനത്തിൽ ഉദുമ പഞ്ചായത് മുസ്ലിം ലീഗ് ജനറൽ സെക്രടറി എം എച് മുഹമ്മദ് കുഞ്ഞി, ട്രഷറർ ശംസുദ്ദീൻ ഓർബിറ്റ്, ദുബൈ കെഎംസിസി ഉദുമ പഞ്ചായത് വൈസ് പ്രസിഡൻ്റ് ആരിഫ് നാലാം
വാതുക്കൽ, ഉദുമ മണ്ഡലം സെക്രടറി നിസാർ മാങ്ങാട് എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Press meet, Video, Top-Headlines, KMCC, Uduma, Panchayath, President, Award, M A Rahman, Dr. P A Ibrahim Haji, M A Rahman won Dr. P A Ibrahim Haji Memorial KMCC Social Excellence Award.
< !- START disable copy paste -->