city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cricket Tournament | ലുലു ഗ്രൂപ് - മദീനത് സാഇദ് പ്രീമിയര്‍ ലീഗ് സീസൺ 2 ക്രികറ്റ് ടൂർണമെന്റ് ഒക്ടോബർ 22ന്; അവിസ്മരണീയമാക്കാൻ അബുദബി ഒരുങ്ങി

കാസര്‍കോട്: (www.kasargodvartha.com) അബുദബിയിലെ പ്രശസ്തമായ മദീനത് സാഇദ് മോളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരും നടത്തിപ്പുകാരും അണിനിരക്കുന്ന മദീനത് സാഇദ് പ്രീമിയര്‍ ലീഗ് ക്രികറ്റ് ടൂർണമെന്റ് ഒക്ടോബര്‍ 22ന് ഷാമ മുസാവി മൈതാനത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലുലു ഗ്രൂപാണ് മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത്.
  
Cricket Tournament | ലുലു ഗ്രൂപ് - മദീനത് സാഇദ് പ്രീമിയര്‍ ലീഗ് സീസൺ 2 ക്രികറ്റ് ടൂർണമെന്റ് ഒക്ടോബർ 22ന്; അവിസ്മരണീയമാക്കാൻ അബുദബി ഒരുങ്ങി

ആറ് ടീമുകള്‍ക്കായി ഏകദേശം 120 കളിക്കാര്‍ കളത്തിലിറങ്ങും. ഓസ്‌കാര്‍ റൈഡേര്‍സ്, റോയല്‍ ബ്രദേര്‍സ്, സാഇദ് ഫൈറ്റേര്‍സ്, പാരീസ് സ്‌ട്രൈകേര്‍സ്, കാസ്‌കോ ടൈറ്റാന്‍, മോഹറ സ്പോർടിങ് എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. പ്രവാസ ജീവിതമെന്നാല്‍ ജോലിയും അതിന്റെ ടെന്‍ഷനും എന്നതിന് പകരം മാനസീകമായി ഉല്ലാസം പകരുന്ന രീതിയിലേക്ക് ആളുകളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
  
Cricket Tournament | ലുലു ഗ്രൂപ് - മദീനത് സാഇദ് പ്രീമിയര്‍ ലീഗ് സീസൺ 2 ക്രികറ്റ് ടൂർണമെന്റ് ഒക്ടോബർ 22ന്; അവിസ്മരണീയമാക്കാൻ അബുദബി ഒരുങ്ങി

വാർത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എഎം അബ്ദുർ റഹ്‌മാൻ കളനാട്, പ്രചാരണ വിഭാഗം ചെയര്‍മാന്‍ മുഹമ്മദ് ആലംപാടി, ചീഫ് കോര്‍ഡിനേറ്റര്‍ ബശീര്‍ ദര്‍ഘാസ്, കളനാട് പ്രീമിയര്‍ ലീഗ് കോ കണ്‍വീനര്‍ സാജിദ് മിഅറാജ്, സകരിയ ബലൂഷി എന്നിവർ പങ്കെടുത്തു.
Keywords:  Kasaragod, Kerala, News, Top-Headlines, Cricket Tournament, Press meet, Video, Abudhabi, Lulu Group - Madinat Saeed Premier League Season 2 Cricket Tournament on 22 October in Abu Dhabi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia