city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊള്ളയ്ക്കിരയായ ജര്‍മന്‍ വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസവുമായി പോലീസും ബേക്കല്‍ ടൂറിസ്റ്റ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പും; ചെലവിനുള്ള പണം കൈമാറി, രണ്ട് ദിവസത്തെ താമസ സൗകര്യവുമൊരുക്കി, നന്ദി പറഞ്ഞ് സഞ്ചാരികള്‍

മഞ്ചേശ്വരം:(www.kasargodvartha.com 20/04/2019) ഹൈവെ കൊള്ള സംഘത്തിന്റെ കവര്‍ച്ചയ്ക്കിരയായ ജര്‍മന്‍ വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസവുമായി മഞ്ചേശ്വരം പോലീസും ബേക്കല്‍ ടൂറിസ്റ്റ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പും. പണവും ക്രെഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും നഷ്ടപ്പെട്ട് യാത്ര തുടരാന്‍ കഴിയാതെ വന്ന സംഘത്തിന് മഞ്ചേശ്വരം പോലീസ് സ്റ്റേഷന് അടുത്തുള്ള ക്ഷേത്രത്തിന്റെ ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുകയും ഇവര്‍ക്ക് വേണ്ടുന്ന ഭക്ഷണവും മറ്റു സൗകര്യവും ഒരുക്കിക്കൊടുക്കയും ചെയ്തു.


വിനോദ സഞ്ചാരികള്‍ കൊള്ള ചെയ്യപ്പെട്ട വിവരമറിഞ്ഞ് ബേക്കല്‍ ടൂറിസം സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് പ്രതിനിധിയും റെസ്‌പോണ്‍സിബിള്‍ ടൂറിസം സംരംഭകനുമായ ശംസുദ്ധീന്‍ ബേക്കല്‍ മഞ്ചേശ്വരത്തെത്തി ബിടിഎസ് ഗ്രൂപ്പിന്റെ സഹായധനം സഞ്ചാരികള്‍ക്ക് കൈമാറി. ഇവരുടെ പക്കല്‍ നിന്നും കൊള്ളയടിക്കപ്പെട്ട 8000 രൂപയാണ് ഇവര്‍ക്ക് നല്‍കിയത്. തുടര്‍ന്നുള്ള യാത്രയ്ക്കുള്ള എല്ലാ സൗകര്യവും ബിടിഎസ് ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രതികളെ പിടികൂടുന്നത് വരെ മഞ്ചേശ്വരത്ത് തങ്ങാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ ഇവരെ ബേക്കലിലേക്ക് കൊണ്ടുപോകുകയും എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയ്തു. എറണാകുളത്തേക്കുള്ള തുടര്‍ യാത്രയ്ക്ക് സൗകര്യമൊരുക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മഞ്ചേശ്വരം ഹൊസങ്കടി ചെക്ക് പോസ്റ്റിന് സമീപം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഇവര്‍ കൊള്ളയടിക്കപ്പെട്ടത്. ദേശീയ പാതയില്‍ നിന്ന് 70 മീറ്റര്‍ മാറി ചെക്ക് പോസ്റ്റില്‍ മുമ്പ് ലോറികള്‍ നിര്‍ത്തിയിട്ടിരുന്ന ഗ്രൗണ്ടിനോട് ചേര്‍ന്നാണ് ഇവര്‍ ടെന്റ് കെട്ടി ഓമ്‌നി വാനിന്റെ സീറ്റുകള്‍ വെച്ച് ഉറങ്ങിയിരുന്നത്. ഇവിടെ വെച്ചാണ് കൊള്ളയടിക്കപ്പെട്ടത്. തടയാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് സംഘത്തിലെ രണ്ട് യുവാക്കള്‍ വിനോദ സഞ്ചാരത്തിനായി ഡല്‍ഹിയിലെത്തിയത്. യൂറോപ്പില്‍ സൈക്കിള്‍ യാത്രയ്ക്ക് ശേഷം ശ്രീലങ്കയിലെത്തിയ ഇവര്‍ പിന്നീട് ഡല്‍ഹിയിലെത്തുകയായിരുന്നു. അവിടെ നിന്നും കശ്മീരിലേക്ക് പോയ യുവാക്കള്‍ വീണ്ടും തിരിച്ച് ഡല്‍ഹിയിലെത്തിയപ്പോഴാണ് സംഘത്തിലെ യുവാവിന്റെ പെണ്‍ സുഹൃത്ത് ഇവര്‍ക്കൊപ്പം ചേര്‍ന്നത്. പിന്നീട് വീണ്ടും കശ്മീരിലേക്ക് പോയി അവിടെ നിന്നും തിരിച്ച് ഡല്‍ഹിയിലെത്തിയ ശേഷം ഒരു പഴയ ഓമ്‌നി വാന്‍ അഗ്രിമെന്റില്‍ വാങ്ങി ഗുജറാത്തിലേക്ക് തിരിക്കുകയായിരുന്നു. പിന്നീട് മുംബൈ, ഗോവ വഴി കേരളത്തിലെത്തുകയായിരുന്നു.

കൊള്ളയ്ക്കിരയായ ജര്‍മന്‍ വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസവുമായി പോലീസും ബേക്കല്‍ ടൂറിസ്റ്റ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പും; ചെലവിനുള്ള പണം കൈമാറി, രണ്ട് ദിവസത്തെ താമസ സൗകര്യവുമൊരുക്കി, നന്ദി പറഞ്ഞ് സഞ്ചാരികള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Manjeshwaram, Kasaragod, Kerala, Police, Looted German tourists helped by Manjeshwaram police and Bekal Tourism Supporters group 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia