city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Construction of NH | നാടിന്റെ വികസനത്തെ തകര്‍ക്കുന്നെന്ന് പരാതി; നായന്മാര്‍മൂലയിൽ നാട്ടുകാര്‍ ദേശീയപാത നിര്‍മാണം തടഞ്ഞു; എംഎല്‍എ ഇടപെട്ടു; 3 ദിവസത്തേക്ക് പണി നിര്‍ത്തി

വിദ്യാനഗര്‍: (www.kasargodvartha.com) നാടിന്റെ വികസനത്തെ തകര്‍ക്കുന്നെന്ന പരാതിയുമായി നായന്മാര്‍മൂലയിലും നാട്ടുകാര്‍ ദേശീയപാത നിര്‍മാണം തടഞ്ഞു. സംഭവത്തെ തുടര്‍ന്ന് കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ഇടപെട്ട് ബന്ധപ്പെട്ടവരുമായി ചര്‍ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ദിവസത്തേക്ക് പണി നിര്‍ത്തിവെച്ചു. കോണ്‍ക്രീറ്റ് നിര്‍മാണമാണ് നിര്‍ത്തിവെച്ചത്.
  
Construction of NH | നാടിന്റെ വികസനത്തെ തകര്‍ക്കുന്നെന്ന് പരാതി; നായന്മാര്‍മൂലയിൽ നാട്ടുകാര്‍ ദേശീയപാത നിര്‍മാണം തടഞ്ഞു; എംഎല്‍എ ഇടപെട്ടു; 3 ദിവസത്തേക്ക് പണി നിര്‍ത്തി

നായന്മാര്‍മൂല മുതല്‍ റോഡ് ഭിത്തി കെട്ടി ഉയര്‍ത്തി അടച്ച് നാടിനെ വിഭജിക്കുന്നു എന്നാണ് ജനങ്ങളുടെ പരാതി. വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരേപോലെ ദുരിതപൂര്‍ണമാണ് ഇപ്പോഴത്തെ ദേശീയപാത റോഡ് നിര്‍മാണമെന്ന് ഇവർ പറയുന്നു. നായന്മാര്‍മൂല മുതല്‍ പാണലം വരെ ഫ്‌ലൈ ഓവർ നിര്‍മിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നാണ് ഇവരുടെ ആവശ്യം. റോഡ് ഭിത്തികെട്ടിയടച്ചാല്‍ അത് നാടിനെ രണ്ടായി വിഭജിക്കുമെന്നും അത് എല്ലാ രീതിയിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി തീരുമെന്നാണ് ജനങ്ങളുടെ പ്രധാന പരാതി.

റോഡ് നിര്‍മാണം തടയുന്നത് തങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുകയെന്നാണ് കരാറുകാര്‍ എംഎല്‍എയേയും നാട്ടുകാരേയും അറിയിച്ചത്. അതിനാല്‍ കോണ്‍ക്രീറ്റ് നിര്‍മാണം മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെക്കാനും മറ്റുപ്രവൃത്തികൾ തുടരാനുമാണ് ധാരണയായത്. ഇതിനുള്ളില്‍ പരിഹാര നിര്‍ദേശം ഉണ്ടായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.



Keywords:  Vidya Nagar, Kasaragod, Kerala, News, Top-Headlines, Video, Complaint, Road, National highway, Development Project, Issue, Natives, MLA, N.A.Nellikunnu, Protest, Locals blocked the construction of the national highway at Nayanmarmoola.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia