Lionel Messi | ഫിഫ ലോകകപ്പ് ട്രോഫിയുമായി മേശപ്പുറത്ത് നൃത്തം ചെയ്ത് ലയണൽ മെസി; ദൃശ്യങ്ങൾ വൈറൽ; വീഡിയോ കാണാം
ദോഹ: (www.kasargodvartha.com) അർജന്റീനയുടെ ഫിഫ ലോകകപ്പ് കിരീട നേട്ടം സഹതാരങ്ങൾക്കൊപ്പം ആഘോഷിച്ച് ഇതിഹാസ താരം ലയണൽ മെസി. ഡ്രസിംഗ് റൂമിനുള്ളിലെ മേശപ്പുറത്ത് ലോകകപ്പ് ട്രോഫിയുമായി നൃത്തം ചെയ്യുന്ന മെസിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.
ഇ എസ് പി എൻ എഫ് സി ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വീഡിയോ പോസ്റ്റ് ചെയ്യുകയും ദൃശ്യത്തിന് മെസിയുടെ സഹതാരം നിക്കോളാസ് ഒട്ടമെൻഡിക്ക് കടപ്പാട് നൽകുകയും ചെയ്തു. അർജന്റീനൻ താരങ്ങൾ വിജയം ആഘോഷിക്കുന്നതിന്റെ വീഡിയോ നിക്കോളാസ് ഒട്ടമെൻഡിയും പങ്കിട്ടുണ്ട്. ലോകകപ്പ് ട്രോഫിയുമായി ലോക്കർ റൂമിലേക്ക് കടന്ന മെസി മേശയുടെ മുകളിലേക്ക് കയറുമ്പോൾ അർജന്റീന ക്യാമ്പ് മുഴുവൻ ആഘോഷ മൂഡിലായിരുന്നു.
വീഡിയോയിലെ മറ്റൊരിടത്ത്, എയ്ഞ്ചൽ ഡി മരിയയും സെർജിയോ അഗ്യൂറോയും മുതൽ എല്ലാവരും ക്യാമറയിൽ വന്ന് കുറച്ച് വാക്കുകൾ പങ്കിട്ടു. 2014ൽ ജർമ്മനി ലോകകപ്പ് സ്വപ്നം തകർത്തെങ്കിലും ഇത്തവണ ലോക ചാമ്പ്യൻ പട്ടം നേടുന്നതിൽ വിജയിച്ച ടീം മുഴുവൻ ഡ്രസിങ് റൂമിൽ ഉഗ്രമായി ആഘോഷിക്കുകയും ചെയ്തു.
LIONEL MESSI JUMPING ON THE TABLE IN THE DRESSING ROOM 😂
— ESPN FC (@ESPNFC) December 18, 2022
(via @Notamendi30) pic.twitter.com/WUTq3AmjKs
Keywords: Lionel Messi dances on table with FIFA World Cup trophy | Watch Video, International, news, Top-Headlines ,Doha, Qatar, FIFA-World-Cup-2022,Football,winner,Lionel-Messi,Video.