പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങി; വനപാലകര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി
Jun 21, 2018, 11:39 IST
രാജപുരം: (www.kasargodvartha.com 21.06.2018) പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങി. കെണിയില്‍ കുടുങ്ങിയ പുലിയെ രക്ഷിക്കാന്‍ വനപാലകര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് കള്ളാര്‍ പഞ്ചായത്തിലെ പൂടങ്കല്ല് ഓണിയില്‍ കെണിയില്‍ കുടുങ്ങിയ നിലയില്‍ പുലിയെ കണ്ടെത്തിയത്.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി. രാത്രിയില്‍ തന്നെ പുലി കുടുങ്ങിയെന്നാണ് സംശയിക്കുന്നത്. അതു കൊണ്ട് തന്നെ പുലി അവശനായി കഴിഞ്ഞു. കുരുക്ക് കാലില്‍ കുടുങ്ങിയ ശേഷം രക്ഷപ്പെടാനായി ചുറ്റിവലിഞ്ഞത് കാരണം പുലി മൃതപ്രായമായതാണ് വനപാലകര്‍ സംശയിക്കുന്നത്.
മയക്കുമരുന്ന് കുത്തിവെച്ച് പുലിയെ സുരക്ഷിതമായി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് റേഞ്ച് ഓഫീസര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പുലി കെണിയില്‍ വീണ വിവരമറിഞ്ഞ് നൂറ് കണക്കിനാളുകളാന്ന് സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നത്. ഇത് പുലിയെ രക്ഷപ്പെടുത്തുന്നതിന് വിഘാതമായിട്ടുണ്ട്. വയനാട്ടിൽ നിന്നാണ് മയക്കുമരുന്ന് കുത്തിവെക്കാനുള്ള വിദഗ്ദ്ധരെത്തുന്നത്.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Leopard, Top-Headlines, Leopard trapped in Kallar
< !- START disable copy paste -->